---
title: "റഷ്യയിൽ നിന്ന് MBBS പൂർത്തിയാക്കി FMGEയിൽ ഉന്നത വിജയം നേടിയ ഡോ. ഷംലാസ് അഹമ്മദിനെ യൂത്ത് കോൺഗ്രസ് ആദരിച്ചു"
english_title: "Dr Shamlas Ahmed MBBS Russia FMGE Success Youth Congress Honour"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392148/dr-shamlas-ahmed-fmge-success-youth-congress-honour"
published_at: "2026-11-18T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd7649380fd_1001004308.jpg"
keywords: ["Dr Shamlas Ahmed", "MBBS Russia", "FMGE", "Youth Congress", "Pariyaram", "Thalora"]
---

# റഷ്യയിൽ നിന്ന് MBBS പൂർത്തിയാക്കി FMGEയിൽ ഉന്നത വിജയം നേടിയ ഡോ. ഷംലാസ് അഹമ്മദിനെ യൂത്ത് കോൺഗ്രസ് ആദരിച്ചു

> **Lead Summary:** **നെല്ലിപ്പറമ്പ്:** റഷ്യയിൽ നിന്നും MBBS പൂർത്തിയാക്കുകയും, Foreign Medical Graduate Examination ൽ യോഗ്യത നേടുകയും ചെയ്ത് ഉന്നത വിജയം കൈവരിച്ച് നാടിന്റെ അഭിമാനമായി മാറിയ തലോറ നെല്ലിപ്പറമ്പ് സ്വദേശിനി ഡോ. ഷംലാസ് അഹമ്മദ് കെ.പിയെ യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

## Article Content

**നെല്ലിപ്പറമ്പ്:** റഷ്യയിൽ നിന്നും MBBS പൂർത്തിയാക്കുകയും, Foreign Medical Graduate Examination ൽ യോഗ്യത നേടുകയും ചെയ്ത് ഉന്നത വിജയം കൈവരിച്ച് നാടിന്റെ അഭിമാനമായി മാറിയ തലോറ നെല്ലിപ്പറമ്പ് സ്വദേശിനി ഡോ. ഷംലാസ് അഹമ്മദ് കെ.പിയെ യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

മണ്ഡലം പ്രസിഡന്റ് കെ.വി സുരാഗ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് കെ.എസ്.യു ജില്ലാ സെക്രട്ടറി അഡ്വ. സൂരജ് പരിയാരം ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ പി. രാമർകുട്ടി, ബാലകൃഷ്ണൻ തലോറ, പ്രജിത് റോഷൻ, കെ.എസ്.യു ബ്ലോക്ക് ജന. സെക്രട്ടറി ഷിജിത്ത് ഇരിങ്ങൽ, പി.സി അബു താഹിർ, ബൂത്ത് കോൺഗ്രസ് പ്രസിഡന്റ് നാരായണൻകുട്ടി വെള്ളാവ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392148/dr-shamlas-ahmed-fmge-success-youth-congress-honour)