---
title: "അവിഹിത ബന്ധം ആരോപിച്ച് സ്പാ ഉടമയെ മർദിച്ച യുവതിക്കെതിരെ കേസ്"
english_title: "Thaliparamba Spa Worker Assault Case Registered"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392081/thaliparamba-spa-worker-assault-case"
published_at: "2026-11-18T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd227a35e29_1000187504.jpg"
keywords: ["Thaliparamba", "Spa", "Assault Case", "Kannur Police"]
---

# അവിഹിത ബന്ധം ആരോപിച്ച് സ്പാ ഉടമയെ മർദിച്ച യുവതിക്കെതിരെ കേസ്

> **Lead Summary:** തളിപ്പറമ്പ്: പറശിനിക്കടവ് ക്ഷേത്രത്തിന്റെ സമീപം തുളസി സ്പാ എന്ന പേരിൽ സ്ഥാപനം നടത്തുന്ന കല്യാശ്ശേരി മാങ്ങാട് വെസ്റ്റ് വെള്ളിക്കീൽ വീട്ടിൽ വി. വിജിന ക്കാണ് മർദ്ദനമേറ്റത്.

## Article Content

തളിപ്പറമ്പ്: പറശിനിക്കടവ് ക്ഷേത്രത്തിന്റെ സമീപം തുളസി സ്പാ എന്ന പേരിൽ സ്ഥാപനം നടത്തുന്ന കല്യാശ്ശേരി മാങ്ങാട് വെസ്റ്റ് വെള്ളിക്കീൽ വീട്ടിൽ വി. വിജിന ക്കാണ് മർദ്ദനമേറ്റത്.

നവംബർ നാലിന് ഉച്ചക്ക്ശേഷം 2.30 ആയിരുന്നു സംഭവം. സ്പായുടെ സ്റ്റാഫ് റൂമിൽ വെച്ച് വിജിനയുടെ ചുരിദാർ ടോപ്പ് വലിച്ച് കീറിയ കോഴിക്കോട് സ്വദേശിനി വർഷയെ തടഞ്ഞപ്പോൾ കൈകൊണ്ട് മുഖത്തും നെഞ്ചിനും മർദ്ദിച്ചുവെന്നാണ് പരാതി.

വർഷയുടെ ഭർത്താവുമായി വിജിനയ്ക്ക് അവിഹിതബന്ധം ആരോപിച്ചാണ് മർദ്ദനമെന്ന് തളിപ്പറമ്പ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

വർഷയുടെ പേരിൽ പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392081/thaliparamba-spa-worker-assault-case)