---
title: "സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കാൻ സാധ്യത: കോവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം"
english_title: "Possibility to make mask mandatory"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/39202/possibility-to-make-mask-mandatory"
published_at: "2022-04-25T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626642e3bdc83_download (22).jpg"
keywords: []
---

# സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കാൻ സാധ്യത: കോവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം

> **Lead Summary:** സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താനായി ഇന്ന് ഉന്നതതലയോഗം ചേരും. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് യോഗം.

## Article Content

സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താനായി ഇന്ന് ഉന്നതതലയോഗം ചേരും. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് യോഗം.

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ന് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യോഗം ചേരുന്നത്.

മാസ്‌ക് ധരിക്കുന്നത് അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി തന്നെ തുടരണമെന്നാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ഇക്കാര്യങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/39202/possibility-to-make-mask-mandatory)