---
title: "സ്കൂൾ വിദ്യാർഥിനികൾക്ക് അശ്ലീല വീഡിയോ കാണിച്ച ഓട്ടോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ"
english_title: "Panoor Auto Driver Arrested POCSO Case School Girls"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392012/panoor-auto-driver-arrested-pocso-case"
published_at: "2026-11-17T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc40a562102_1001002226.jpg"
keywords: ["Panoor", "POCSO", "Arrest", "Kannur Police"]
---

# സ്കൂൾ വിദ്യാർഥിനികൾക്ക് അശ്ലീല വീഡിയോ കാണിച്ച ഓട്ടോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ

> **Lead Summary:** *പാനൂർ:* യാത്രക്കാരായ സ്കൂൾ വിദ്യാർഥിനികൾക്ക് അനുചിതമായ വീഡിയോ കാണിച്ചുവെന്ന പരാതിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ പാനൂർ പോലീസ് പോക്സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

## Article Content

*പാനൂർ:* യാത്രക്കാരായ സ്കൂൾ വിദ്യാർഥിനികൾക്ക് അനുചിതമായ വീഡിയോ കാണിച്ചുവെന്ന പരാതിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ പാനൂർ പോലീസ് പോക്സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

മൊകേരി മുത്താറിപീടികയിലെ ഐ.കെ.ബി. റോഡിൽ കല്ലുള്ള പറമ്പത്ത് കെ.പി. ഇബ്രാഹിമി (64) നെയാണ് പാനൂർ സബ് ഇൻസ്പെക്ടർ മുഹമ്മദ് സജീർ തിങ്കളാഴ്ച രാത്രിയോടെ പൊന്ന്യം പാലത്ത് വെച്ച് അറസ്റ്റ് ചെയ്തത്.

അന്നേ ദിവസം വൈകീട്ട് നാലിന് സ്കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന മൂന്ന് വിദ്യാർഥിനികൾ ഇയാളുടെ ഓട്ടോയിൽ കയറിയപ്പോഴാണ് സംഭവം. തുടർന്ന് ഓട്ടോ നിർത്താൻ പറഞ്ഞ് വഴിയിലിറങ്ങിയ വിദ്യാർഥിനികൾ പരിചയക്കാരനായ വ്യാപാരിയോട് വിവരം പറഞ്ഞതോടെ പോലീസിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് വിവിധ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് ഏറെ പണിപ്പെട്ടാണ് ഓട്ടോയെ തിരിച്ചറിഞ്ഞത്. അന്വേഷണ മികവിലൂടെ മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടാൻ പോലീസിന് സാധിച്ചു.

പ്രിൻസിപ്പൽ എസ്.ഐ. മുഹമ്മദ് ഷജീർ, എസ്.ഐ. റജിലേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷംസീർ, സിവിൽ പോലീസ് ഓഫീസർ ഷൈൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392012/panoor-auto-driver-arrested-pocso-case)