---
title: "തളിപ്പറമ്പ് മണ്ഡലത്തിൽ കരാറുകാർക്ക് കാലാവധി നീട്ടിക്കൊടുക്കില്ല - എം.വി.ഗോവിന്ദൻ"
english_title: "No extension for contractors in Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/39200/no-extension-for-contractors-in-taliparamba"
published_at: "2022-04-25T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626641ef6ac0e_vac.jpg"
keywords: []
---

# തളിപ്പറമ്പ് മണ്ഡലത്തിൽ കരാറുകാർക്ക് കാലാവധി നീട്ടിക്കൊടുക്കില്ല - എം.വി.ഗോവിന്ദൻ

> **Lead Summary:** **തളിപ്പറമ്പ് : **കരാറുകാർക്ക് കാലാവധി നീട്ടിക്കൊടുക്കില്ലെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. കുറ്റിക്കോൽ കോളനിയിൽ ഒരുകോടി രൂപയുടെ വികസനപദ്ധതി നടത്തിപ്പ് ചർച്ചയ്ക്കെത്തിയതായിരുന്നു മന്ത്രി.

## Article Content

**തളിപ്പറമ്പ് : **കരാറുകാർക്ക് കാലാവധി നീട്ടിക്കൊടുക്കില്ലെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. കുറ്റിക്കോൽ കോളനിയിൽ ഒരുകോടി രൂപയുടെ വികസനപദ്ധതി നടത്തിപ്പ് ചർച്ചയ്ക്കെത്തിയതായിരുന്നു മന്ത്രി.

പദ്ധതികൾ സമയാസമയം നടപ്പാക്കണം. നീട്ടിക്കൊണ്ടുപോകുന്ന പരിപാടി പറ്റില്ല. ഞാൻ അനുവദിക്കില്ല. പദ്ധതികൾ അവതാളത്തിലാക്കാൻ പറ്റില്ല. പണികൾ അഴിമതിരഹിതമായ രീതിയിൽ പൂർത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ കെ.കെ. കൈരളി റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ കൗൺസിലർമാരായ എ.കെ. ഷബിത, ഇ. കുഞ്ഞിരാമൻ, റജില, വി. വിജയൻ, നിർമിതി അസിസ്റ്റൻറ് പ്രോജക്ട് എൻജിനിയർ കെ. രാമചന്ദ്രൻ, ആഷ്ലി എന്നിവർ സംസാരിച്ചു.

വീടുകളുടെ അറ്റകുറ്റപ്പണികൾ, റോഡ് വികസനം, അങ്കണവാടി, സാംസ്കാരിക നിലയം, ശുദ്ധജലപ്രശ്നം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനായിരുന്നു നാട്ടുകാരുടെ ആവശ്യം.പരിയാരം ഗ്രാമപ്പഞ്ചായത്തിലെ നെല്ലിപ്പറമ്പ് കോളനിയിലും ഒരുകോടി രൂപയുടെ വികസന പ്രവൃത്തികൾ മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എം. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ടി. ഷീബ, വൈസ് പ്രസിഡൻറ് ബാബു രാജൻ, ഗ്രാമപ്പഞ്ചായത്ത് ശംഗം പി. സാജിത തുടങ്ങിയവർ സംസാരിച്ചു. Share this:

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/39200/no-extension-for-contractors-in-taliparamba)