---
title: "ടാപ്പിംഗ് തൊഴിലാളിയെ റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "Man Found Dead Chapparapadavu Alathattu Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391962/man-found-dead-chapparapadavu-alathattu"
published_at: "2026-11-17T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afbf1545208c_1001001326.jpg"
keywords: ["Chapparapadavu", "Kannur", "Death News", "Alathattu"]
---

# ടാപ്പിംഗ് തൊഴിലാളിയെ റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **ചപ്പാരപ്പടവ്: **ആലത്തട്ടിലെ വെള്ളുവളപ്പിൽ വീട്ടിൽ വി.വി. രാജൻ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ നവംബർ 16 ന് രാത്രി 8.36 നാണ് മൃതദേഹം കണ്ടത്.

## Article Content

**ചപ്പാരപ്പടവ്: **ആലത്തട്ടിലെ വെള്ളുവളപ്പിൽ വീട്ടിൽ വി.വി. രാജൻ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ നവംബർ 16 ന് രാത്രി 8.36 നാണ് മൃതദേഹം കണ്ടത്.

ടാപ്പിംഗ് ജോലി ചെയ്തുവരികയായിരുന്നു രാജൻ.

നാരായണൻ - ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ: ലളിത. ഒന്നര വയസ് പ്രായമുള്ള രണ്ട് ഇരട്ട കുട്ടികൾ ഉണ്ട്. സഹോദരങ്ങൾ: സതി, പരേതരായ വിജയൻ, ഉഷ. സഹോദരി ഭർത്താവ്: ഷാജി.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് നവംബർ 17 ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ആലത്തട്ട് പൊതു ശ്മശാനത്തിൽ സംസ്കരിക്കും.

_മാനസിക വിഷമം അനുഭവപ്പെടുന്നവർ സഹായം തേടുക: ടെലി മാനസ് - 14416 (24 മണിക്കൂറും സൗജന്യം), iCALL - 9152987821_

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391962/man-found-dead-chapparapadavu-alathattu)