---
title: "നവകേരള വായനശാലയിൽ ബാലവേദിയുടെ ശിശുദിനാഘോഷം സംഘടിപ്പിച്ചു"
english_title: "Childrens Day Celebration Navakerala Library Maniyoor Kattoli"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391938/childrens-day-navakerala-library-maniyoor-kattoli"
published_at: "2026-11-17T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afbd1bb393d7_1001000496.jpg"
keywords: ["Childrens Day", "Navakerala Library", "Maniyoor", "Balavedi"]
---

# നവകേരള വായനശാലയിൽ ബാലവേദിയുടെ ശിശുദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** മാണിയൂർ: നവകേരള വായനശാല & ഗ്രന്ഥാലയം, മാണിയൂർ കട്ടോളി ബാലവേദിയുടെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു.

## Article Content

മാണിയൂർ: നവകേരള വായനശാല & ഗ്രന്ഥാലയം, മാണിയൂർ കട്ടോളി ബാലവേദിയുടെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു.

സ്വാർത്ഥിക്കിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിക്ക് കമ്മിറ്റി അംഗം അന്വയ് സ്വാഗതവും ഇഷാനി നന്ദിയും പറഞ്ഞു.

> ശിശുദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബാലവേദി പ്രസിഡന്റ് സാൻവിയ കെ സംസാരിച്ചു. സെക്രട്ടറി എലേന എസ്.എം. ചാർളി ചാപ്ലിന്റെ "എന്റെ കുട്ടിക്കാലം" എന്ന പുസ്തകത്തെക്കുറിച്ച് പുസ്തകാസ്വാദനം നടത്തി.

വായനശാല സെക്രട്ടറി കെ. ബാബു, വൈസ് പ്രസിഡന്റ് സജീവ് കുമാർ, ജോ. സെക്രട്ടറി പ്രസന്ന കെ.കെ. എന്നിവർ ആശംസകൾ അർപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ കഥ, പെയിന്റിങ് തുടങ്ങിയവ ഉൾപ്പെടുത്തിയ എക്സ്പ്രേഷൻ വാൾ, ബലൂൺ ഫൈറ്റിങ് എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391938/childrens-day-navakerala-library-maniyoor-kattoli)