---
title: "കേരളോത്സവം ചെസ്സിൽ കുതിപ്പുമായി എ.ഡി. ശിവറാം ഒന്നാമത്"
english_title: "AD Shivaram Wins First Place Chess Keralaotsavam Kolachery Unbeaten"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391896/ad-shivaram-chess-winner-keralotsavam-kolachery"
published_at: "2026-11-16T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afb2b2794acb_1001000092.jpg"
keywords: ["Chess", "Keralotsavam", "Kolachery", "AD Shivaram"]
---

# കേരളോത്സവം ചെസ്സിൽ കുതിപ്പുമായി എ.ഡി. ശിവറാം ഒന്നാമത്

> **Lead Summary:** **കൊളച്ചേരി: **കൊളച്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി നടന്ന ചെസ്സ് മത്സരത്തിൽ ഉജ്ജ്വല വിജയവുമായി പത്താം ക്ലാസ് വിദ്യാർത്ഥി എ.ഡി. ശിവറാം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

## Article Content

**കൊളച്ചേരി: **കൊളച്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി നടന്ന ചെസ്സ് മത്സരത്തിൽ ഉജ്ജ്വല വിജയവുമായി പത്താം ക്ലാസ് വിദ്യാർത്ഥി എ.ഡി. ശിവറാം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

കമ്പിൽ സി.എച്ച്. സാംസ്കാരിക നിലയത്തിൽ വെച്ച് നടന്ന വാശിയേറിയ മത്സരത്തിൽ പാമ്പുരുത്തി സി.എച്ച്. സ്റ്റഡി സെന്റർ & സി.ആർ.സി വായനശാലയെ പ്രതിനിധീകരിച്ചാണ് ശിവറാം മാറ്റുരച്ചത്.

മത്സരത്തിൽ പങ്കെടുത്തവരിൽ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നിട്ടും, മുതിർന്ന മത്സരാർത്ഥികളെ പിന്നിലാക്കി ആധികാരികമായ വിജയമാണ് ശിവറാം സ്വന്തമാക്കിയത്. ആകെയുണ്ടായിരുന്ന നാല് റൗണ്ടുകളിലും പരാജയമറിയാതെ നാല് പോയിന്റുകൾ നേടിയാണ് ഈ കൊച്ചു മിടുക്കൻ ചാമ്പ്യൻ പട്ടം ചൂടിയത്.

കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ശിവറാം. ചേലേരി യു.പി. സ്കൂളിന് സമീപമാണ് താമസം.

ശിവറാമിനെ പാമ്പുരുത്തി സി.എച്ച് സ്റ്റഡി സെന്റർ & സി.ആർ.സി വായനശാല അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391896/ad-shivaram-chess-winner-keralotsavam-kolachery)