---
title: "തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് പുതിയ ALS ആംബുലൻസ്, ഫ്ലാഗ് ഓഫ് ചെയ്തു"
english_title: "New ALS Ambulance Thaliparamba Taluk Hospital Flagged Off"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391846/new-als-ambulance-thaliparamba-taluk-hospital"
published_at: "2026-11-16T14:34:00+05:30"
category: "Thaliparamba Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afac7446c8df_1000999326.jpg"
keywords: ["Thaliparamba", "ALS Ambulance", "Taluk Hospital", "108 Ambulance"]
---

# തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് പുതിയ ALS ആംബുലൻസ്, ഫ്ലാഗ് ഓഫ് ചെയ്തു

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് പുതുതായി അനുവദിച്ച ALS ആംബുലൻസ് സർവീസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നഗരസഭ ചെയർമാൻ പി.കെ. സുബൈറിന്റെ അധ്യക്ഷതയിൽ ടി.കെ. ഗോവിന്ദൻ മാസ്റ്റർ എംഎൽഎ നിർവഹിച്ചു.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് പുതുതായി അനുവദിച്ച ALS ആംബുലൻസ് സർവീസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നഗരസഭ ചെയർമാൻ പി.കെ. സുബൈറിന്റെ അധ്യക്ഷതയിൽ ടി.കെ. ഗോവിന്ദൻ മാസ്റ്റർ എംഎൽഎ നിർവഹിച്ചു.

മൊബൈൽ ഐ.സി.യു ആംബുലൻസിൽ വെന്റിലേറ്റർ, ഡീഫിബ്രില്ലേറ്റർ, മൾട്ടി-പാരാമീറ്റർ മോണിറ്റർ, ഇൻഫ്യൂഷൻ പമ്പുകൾ, സക്ഷൻ മെഷീൻ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ, വിദഗ്ധ നഴ്സിന്റെ മുഴുവൻ സമയ സർവീസും ആംബുലൻസിൽ ലഭ്യമാണ്.

ആംബുലൻസ് സേവനം പൂർണമായും എപ്പോഴും എല്ലാവർക്കും സൗജന്യം. 24 മണിക്കൂറും ലഭ്യം. ഏത് അടിയന്തരഘട്ടത്തിലും 108 ലേക്ക് വിളിക്കാം. ആൻഡ്രോയിഡ് ആപ്പ് വഴിയും കിട്ടും.

ഏതു ഘട്ടത്തിലും ആവശ്യക്കാരും പൊതുജനങ്ങളും ഈ അത്യാധുനിക ജീവൻ രക്ഷാ ആംബുലൻസിന്റെ സേവനം ഉപയോഗപ്പെടുത്തണമെന്ന് നഗരസഭ ചെയർമാൻ പി.കെ. സുബൈർ അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391846/new-als-ambulance-thaliparamba-taluk-hospital)