---
title: "ദേശീയപാതയോരത്തെ അനധികൃത പാർക്കിംഗിനെതിരെ കർശന നടപടി, 450 വാഹനങ്ങൾക്ക് പിഴ"
english_title: "Strict Action Against Illegal Parking National Highway Chal Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391841/illegal-parking-national-highway-chal-action"
published_at: "2026-11-16T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afac21ce78c3_1000999272.png"
keywords: ["Chal", "Illegal Parking", "National Highway", "Kannur", "Fine"]
---

# ദേശീയപാതയോരത്തെ അനധികൃത പാർക്കിംഗിനെതിരെ കർശന നടപടി, 450 വാഹനങ്ങൾക്ക് പിഴ

> **Lead Summary:** **ചാല: **അപകടങ്ങൾക്ക് കാരണമാവും വിധം ദേശീയപാതയോരങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരേ നടപടികൾ ശക്തമാക്കി ജില്ലാ ഭരണകൂടം. റോഡ് സുരക്ഷാ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം പോലീസും മോട്ടോർ വാഹന വകുപ്പും നടത്തിയ പരിശോധനകളിൽ നവംബർ ആറു മുതൽ 450ഓളം വാഹനങ്ങൾക്കെതിരേയാണ് അനധികൃത പാർക്കിംഗിന്റെ പേരിൽ നടപടി സ്വീകരിച്ചത്. ഇവരിൽ നിന്ന് 1,86,500 രൂപ പിഴ ഈടാക്കുകയും ചെയ്തു.

## Article Content

**ചാല: **അപകടങ്ങൾക്ക് കാരണമാവും വിധം ദേശീയപാതയോരങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരേ നടപടികൾ ശക്തമാക്കി ജില്ലാ ഭരണകൂടം. റോഡ് സുരക്ഷാ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം പോലീസും മോട്ടോർ വാഹന വകുപ്പും നടത്തിയ പരിശോധനകളിൽ നവംബർ ആറു മുതൽ 450ഓളം വാഹനങ്ങൾക്കെതിരേയാണ് അനധികൃത പാർക്കിംഗിന്റെ പേരിൽ നടപടി സ്വീകരിച്ചത്. ഇവരിൽ നിന്ന് 1,86,500 രൂപ പിഴ ഈടാക്കുകയും ചെയ്തു.

ചാല ജംഗ്ഷൻ മുതൽ നടാൽ ഗേറ്റ് വരെയുള്ള ഭാഗങ്ങളിൽ എടക്കാട് പോലീസ് സ്റ്റേഷൻ, ഹൈവേ പട്രോളിംഗ് ടീമുകൾ നടത്തിയ പരിശോധനകളിൽ നിയമവിരുദ്ധമായി പാർക്ക് ചെയ്ത 228 വാഹനങ്ങൾ കണ്ടെത്തുകയും 1,33,000 രൂപ പിഴയായി ഈടാക്കുകയും ചെയ്തു. ചാല ഭാഗങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്റെ സ്ക്വാഡുകൾ നടത്തിയ പരിശോധനയിൽ 214 അനധികൃത പാർക്കിംഗുകൾ കണ്ടെത്തുകയും 53,500 രൂപ പിഴയിടുകയും ചെയ്തു. നവംബർ ആറിന് ചേർന്ന ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനായി അപകടസാധ്യതയുള്ള ഇടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ഡിവൈഡറുകളിൽ റിഫ്ലക്ടറുകൾ സ്ഥാപിക്കുകയും ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. പകൽ സമയങ്ങളിൽ വലിയ ട്രക്കുകൾക്കും മറ്റും നിർത്തിയിടുന്നതിനായി ദേശീയപാതയിൽ നിന്ന് മാറി പാർക്കിംഗ് ബേ ഒരുക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391841/illegal-parking-national-highway-chal-action)