---
title: "കഞ്ചാവുമായി ആസാം സ്വദേശി തളിപ്പറമ്പിൽ അറസ്റ്റിൽ"
english_title: "Assam Native Arrested Thaliparamba With 1.106 Kg Cannabis"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391817/assam-native-arrested-thaliparamba-cannabis"
published_at: "2026-11-16T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afaa3c1bdd94_1000998942.jpg"
keywords: ["Thaliparamba", "Excise", "Cannabis Arrest", "NDPS"]
---

# കഞ്ചാവുമായി ആസാം സ്വദേശി തളിപ്പറമ്പിൽ അറസ്റ്റിൽ

> **Lead Summary:** **തളിപ്പറമ്പ്: **കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗമായ എക്സൈസ് പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ. മുഹമ്മദ് ഹാരിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വിപിൻ ഇ.പി.യും പാർട്ടിയും തളിപ്പറമ്പ് മന്ന എന്ന സ്ഥലത്ത് വെച്ച് 1.106 കിലോ ഗ്രാം കഞ്ചാവുമായി ആസാം സ്വദേശിയെ അറസ്റ്റ് ചെയ്തു.

## Article Content

**തളിപ്പറമ്പ്: **കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗമായ എക്സൈസ് പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ. മുഹമ്മദ് ഹാരിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വിപിൻ ഇ.പി.യും പാർട്ടിയും തളിപ്പറമ്പ് മന്ന എന്ന സ്ഥലത്ത് വെച്ച് 1.106 കിലോ ഗ്രാം കഞ്ചാവുമായി ആസാം സ്വദേശിയെ അറസ്റ്റ് ചെയ്തു.

ആസാം സംസ്ഥാനത്ത് നാഗൂർ ജില്ലയിൽ നാഗോൺ താലൂക്കിൽ മിക്കിർ പാർ ഉറിയ അംശം മതർട്ടോളി ദേശത്ത് അബ്ദുൾ ഹാസിം മകൻ ഐനുൾ ഹഖ് (28) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

അന്യസംസ്ഥാനത്തുനിന്നും കഞ്ചാവ് വലിയതോതിൽ കേരളത്തിലേക്ക് എത്തിക്കുന്ന കണ്ണികളിൽ പ്രധാനിയാണ് പിടിക്കപ്പെട്ട ഐനുൾ ഹഖ്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ അസീസ് എ., ബിജു വി.വി., എക്സൈസ് പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മുഹമ്മദ് ഹാരിസ് കെ., സിവിൽ എക്സൈസ് ഓഫീസർ പ്രണവ് ടി. എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രതിയെ തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കേസിന്റെ തുടർനടപടികൾ വടകര നാർക്കോട്ടിക് കോടതിയിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391817/assam-native-arrested-thaliparamba-cannabis)