---
title: "KPL സീസൺ 3: കിരീടം നിലനിർത്തി സോക്കർ ഗ്യാങ് എഫ്സി"
english_title: "KPL Season 3 Soccer Gang FC Retain Title Beat CH Friends"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391802/kpl-season-3-soccer-gang-fc-retain-title"
published_at: "2026-11-16T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afa8f3c40171_1000998627.jpg"
keywords: ["KPL", "Kuppan Premier League", "Soccer Gang FC", "Qatar", "Football"]
---

# KPL സീസൺ 3: കിരീടം നിലനിർത്തി സോക്കർ ഗ്യാങ് എഫ്സി

> **Lead Summary:** ദോഹ: ഖത്തർ ഫ്രണ്ട്സ് ആഭിമുഖ്യത്തിൽ ദോഹയിലെ ബർവ ശാന്തിനികേതൻ ഗ്രൗണ്ടിൽ സംഘടിപ്പിച്ച കുപ്പം പ്രീമിയർ ലീഗ് മൂന്നാം സീസണിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് കന്നികിരീടം തേടിയെത്തിയ സിഎച്ച് ഫ്രണ്ട്സിനെ പരാജയപ്പെടുത്തി തുടർച്ചയായ രണ്ടാം വർഷവും സോക്കർ ഗ്യാങ് എഫ്സി കിരീടം നിലനിർത്തി.

## Article Content

ദോഹ: ഖത്തർ ഫ്രണ്ട്സ് ആഭിമുഖ്യത്തിൽ ദോഹയിലെ ബർവ ശാന്തിനികേതൻ ഗ്രൗണ്ടിൽ സംഘടിപ്പിച്ച കുപ്പം പ്രീമിയർ ലീഗ് മൂന്നാം സീസണിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് കന്നികിരീടം തേടിയെത്തിയ സിഎച്ച് ഫ്രണ്ട്സിനെ പരാജയപ്പെടുത്തി തുടർച്ചയായ രണ്ടാം വർഷവും സോക്കർ ഗ്യാങ് എഫ്സി കിരീടം നിലനിർത്തി.

ഗ്രൂപ്പ് റൗണ്ടിൽ അവസാനസ്ഥാനത്തിരുന്ന സിഎച്ച് ഫ്രണ്ട്സ് ടീം MRS നെ ഗോൾ തുല്യതയ്ക്ക് ശേഷം ഫെയർപ്ലേ അടിസ്ഥാനത്തിൽ പുറത്താക്കിക്കൊണ്ട് ആവേശകരമായ എലിമിനേറ്റർ റൗണ്ടിൽ ട്വന്റി-20യെയും തകർത്താണ് കലാശക്കളിക്ക് യോഗ്യത നേടിയത്.

ജേതാക്കൾക്ക് വേണ്ടി ഫാസിൽ, അസീബ് എന്നിവർ വിജയഗോളുകൾ നേടി. മൂന്നാം സീസണിലെ ബെസ്റ്റ് പ്ലെയർ, ടോപ്സ്കോറർ പുരസ്കാരം സോക്കർ ഗ്യാങ് താരം ഫാസിൽ കരസ്ഥമാക്കി. ടൂർണമെന്റിലെ മികച്ച പ്രതിരോധനിര താരമായി ട്വന്റി-20യുടെ നിഹാലും ബെസ്റ്റ് ഗോൾകീപ്പറായി സോക്കർ ഗ്യാങ്ങിന്റെ ജവാദും തെരഞ്ഞെടുക്കപ്പെട്ടു. ഫെയർപ്ലേ അവാർഡ് അമിഗോസ് എഫ്സിയും എമർജിംഗ് പ്ലെയർ പുരസ്കാരം സോക്കർ ഗ്യാങ് താരം ആഹിലും സ്വന്തമാക്കി.

വിജയികൾക്കുള്ള എവർറോളിംഗ് ട്രോഫി KPL ടൈറ്റിൽ സ്പോൺസർ തൗഹീദ് ഹാർഡ് വേർസ് മാനേജിംഗ് പാർട്ണർ അബ്ദുൾ റസാഖ് പി.പി. സമ്മാനിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391802/kpl-season-3-soccer-gang-fc-retain-title)