---
title: "തളിപ്പറമ്പ് ന്യൂസ് കോർണറിൽ കാൽനട യാത്രക്കാരന് കാറിടിച്ച് പരിക്ക്, പോലീസ് കേസെടുത്തു."
english_title: "Pedestrian Hit By Car Thaliparamba News Corner Injury"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391795/pedestrian-hit-by-car-thaliparamba-news-corner"
published_at: "2026-11-16T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afa833c8bee8_1000026335.jpg"
keywords: ["Thaliparamba", "Road Accident", "Pedestrian Injury", "Police Case"]
---

# തളിപ്പറമ്പ് ന്യൂസ് കോർണറിൽ കാൽനട യാത്രക്കാരന് കാറിടിച്ച് പരിക്ക്, പോലീസ് കേസെടുത്തു.

> **Lead Summary:** *തളിപ്പറമ്പ്:* കാൽനട യാത്രക്കാരന് കാറിടിച്ച് പരിക്ക്. ഇക്കഴിഞ്ഞ 9ന് തളിപ്പറമ്പ് ന്യൂസ് കോർണറിൽ വെച്ചായിരുന്നു അപകടം.

## Article Content

*തളിപ്പറമ്പ്:* കാൽനട യാത്രക്കാരന് കാറിടിച്ച് പരിക്ക്. ഇക്കഴിഞ്ഞ 9ന് തളിപ്പറമ്പ് ന്യൂസ് കോർണറിൽ വെച്ചായിരുന്നു അപകടം.

റോഡ് സൈഡിലൂടെ തൃച്ചംബരം ഭാഗത്തേക്ക് നടന്നുപോകുകയായിരുന്ന കൂവേരി കനിഷൻചാലിൽ ഹൗസിൽ ഹരിദാസൻ കെ.സി. (46) യെയാണ് കോർട്ട് റോഡ് ഭാഗത്ത് നിന്നും അപകടകരമായ രീതിയിൽ ഓടിച്ചുവന്ന കറുത്ത കാർ ഇടിച്ചത്.

റോഡിൽ തെറിച്ചുവീണ ഇദ്ദേഹത്തിന് പരിക്ക് പറ്റി. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391795/pedestrian-hit-by-car-thaliparamba-news-corner)