---
title: "കരിങ്കൽ ആൻഡ് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (CITU) ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "Karinkal Construction Workers Union CITU Kannur District Convention"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391749/karinkal-construction-workers-union-citu-kannur-convention"
published_at: "2026-11-15T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af9c61062357_1000997297.jpg"
keywords: ["CITU", "Kannur", "Construction Workers", "Convention"]
---

# കരിങ്കൽ ആൻഡ് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (CITU) ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** *കണ്ണൂർ:* കരിങ്കൽ ആൻഡ് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ കണ്ണൂർ ജില്ലാ കൺവെൻഷൻ സി. കണ്ണൻ സ്മാരക ഹാളിൽ വെച്ച് നടന്നു.

## Article Content

*കണ്ണൂർ:* കരിങ്കൽ ആൻഡ് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ കണ്ണൂർ ജില്ലാ കൺവെൻഷൻ സി. കണ്ണൻ സ്മാരക ഹാളിൽ വെച്ച് നടന്നു.

CITU ജില്ലാ ജനറൽ സെക്രട്ടറി എം. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡണ്ട് കെ. നാണു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി. രാജൻ, എൻ. ശ്രീധരൻ എന്നിവർ സംസാരിച്ചു. ജോ. സെക്രട്ടറി പി. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. വി.വി. ചന്ദ്രമതി നന്ദി രേഖപ്പെടുത്തി.

ഡിസംബർ 1, 2 തീയതികളിൽ നടക്കുന്ന പാർലമെന്റ് മാർച്ച് വിജയിപ്പിക്കുന്നതിനും, ഡിസംബർ 15 മുതൽ 30 വരെ നടക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തനം വിജയിപ്പിക്കണമെന്നും കൺവെൻഷൻ പ്രമേയത്തിലൂടെ മുഴുവൻ തൊഴിലാളികളോടും ആവശ്യപ്പെട്ടു.

പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്ന യൂണിയൻ ജോ. സെക്രട്ടറിമാരായ പി. ബാലകൃഷ്ണൻ, എൻ.കെ. മധു എന്നിവർക്ക് സ്വീകരണം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391749/karinkal-construction-workers-union-citu-kannur-convention)