---
title: "തളിപ്പറമ്പിലെ ജൈവ പൈതൃകത്തിന് കാവലാളുകളാവാൻ 70 ബയോ ഹെറിറ്റേജ് അംബാസഡർമാർ"
english_title: "70 Bio Heritage Ambassadors Thaliparamba Biodiversity Camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391733/70-bio-heritage-ambassadors-thaliparamba-biodiversity-camp"
published_at: "2026-11-15T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af9869d2f9e9_1000996769.jpg"
keywords: ["Thaliparamba", "Bio Heritage", "Biodiversity", "Parassinikadavu"]
---

# തളിപ്പറമ്പിലെ ജൈവ പൈതൃകത്തിന് കാവലാളുകളാവാൻ 70 ബയോ ഹെറിറ്റേജ് അംബാസഡർമാർ

> **Lead Summary:** **പറശ്ശിനിക്കടവ്:**തളിപ്പറമ്പിന്റെ ജൈവ പൈതൃകം സംരക്ഷിക്കാൻ കാവലാളുകളാവാൻ 70 വിദ്യാർത്ഥികൾ ബയോ ഹെറിറ്റേജ് അംബാസഡർമാരായി.

## Article Content

**പറശ്ശിനിക്കടവ്:**തളിപ്പറമ്പിന്റെ ജൈവ പൈതൃകം സംരക്ഷിക്കാൻ കാവലാളുകളാവാൻ 70 വിദ്യാർത്ഥികൾ ബയോ ഹെറിറ്റേജ് അംബാസഡർമാരായി.

തളിപ്പറമ്പ് നഗരസഭ ജൈവ വൈവിധ്യ പരിപാലന സമിതിയുടെ (BMC) നേതൃത്വത്തിൽ സംഘടിപ്പിച്ച ജൈവ പൈതൃകം - ബയോ ഹെറിറ്റേജ് അംബാസഡേഴ്സ് ഇക്കോ ലീഡർഷിപ്പ് ക്യാമ്പ് പറശ്ശിനിക്കടവ് എം.വി.ആർ. സ്നേക്ക് പാർക്ക് ആംഫി തിയേറ്ററിൽ നടന്നു.

കോഴിക്കോട് ഫാറൂഖ് കോളേജ് സസ്യശാസ്ത്ര വിഭാഗം മേധാവി പ്രൊഫ. (ഡോ.) കെ. കിഷോർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ പി.കെ. സുബൈർ അധ്യക്ഷത വഹിച്ചു.

എം.വി.ആർ. സ്നേക്ക് പാർക്ക് ഡയറക്ടർ പ്രൊഫ. ഇ. കുഞ്ഞിരാമൻ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി.പി. വത്സല, റജില പി, നഗരസഭ കൗൺസിലർ നൗഷീദ, ബി.എം.സി. മെമ്പർ എം.കെ. ഷബീത എന്നിവർ ആശംസകൾ നേർന്നു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. മുഹമ്മദ് ബഷീർ സ്വാഗതവും നഗരസഭ കൗൺസിലർ ടി. ഇർഫാന ടീച്ചർ നന്ദിയും പറഞ്ഞു.

ടെക്നിക്കൽ സെഷനിൽ പ്രൊഫ. (ഡോ.) കെ. കിഷോർ വിഷയാവതരണം നടത്തി. ജൈവ വൈവിധ്യത്തിന്റെ പ്രാധാന്യം, തദ്ദേശീയ സസ്യങ്ങൾ, ജൈവ പൈതൃക രജിസ്റ്റർ എന്നിവയെക്കുറിച്ച് അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു.

ബി.എം.സി. കൺവീനർ ഡോ. അബ്ദുസ്സലാം എ.കെ. സ്വാഗതവും ബി.എം.സി. അംഗം ഗിരീഷ് പൂക്കോത്ത് നന്ദിയും പറഞ്ഞു.

തളിപ്പറമ്പ് നഗരസഭയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 70-ലധികം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും വൈവിധ്യമാർന്ന ഔഷധ ചെടികളും പച്ചക്കറി തൈകളും അടങ്ങിയ ബയോകിറ്റും വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391733/70-bio-heritage-ambassadors-thaliparamba-biodiversity-camp)