---
title: "നാടുകാണിയിലെ കുടിവെള്ള പ്ലാന്റിൽ അതിക്രമിച്ച് കയറി നാശനഷ്ടം: 12 ലക്ഷം രൂപയുടെ നഷ്ടം, പോലീസ് കേസെടുത്തു"
english_title: "Nadukani Drinking Water Plant Vandalism 12 Lakh Loss Police Case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391724/nadukani-drinking-water-plant-vandalism-12-lakh-loss"
published_at: "2026-11-15T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af978a331107_1000997043.jpg"
keywords: ["Nadukani", "Thaliparamba", "Water Plant", "Vandalism"]
---

# നാടുകാണിയിലെ കുടിവെള്ള പ്ലാന്റിൽ അതിക്രമിച്ച് കയറി നാശനഷ്ടം: 12 ലക്ഷം രൂപയുടെ നഷ്ടം, പോലീസ് കേസെടുത്തു

> **Lead Summary:** **തളിപ്പറമ്പ്: **നാടുകാണിയിലെ കുടിവെള്ള പ്ലാന്റേഷനിൽ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു.

## Article Content

**തളിപ്പറമ്പ്: **നാടുകാണിയിലെ കുടിവെള്ള പ്ലാന്റേഷനിൽ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു.

പുഷ്പഗിരി വട്ടക്കുടിയിൽ ഹൗസിൽ റോബിൻ തോമസ് പാർട്ണർ ആയി നിർമ്മിച്ച നാടുകാണിയിലെ കുടിവെള്ള പ്ലാന്റേഷന്റെ സ്ഥാപനത്തിൽ ഏതോ സാമൂഹ്യവിരുദ്ധർ അതിക്രമിച്ച് കയറി ഫർണിച്ചറുകളും ആർ.ഒ. പ്ലാന്റും ഐ.എസ്.ഐ. ലാമ്പുകളും മറ്റും നശിപ്പിക്കുകയും 12 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്തു എന്നാണ് പരാതി.

ഇക്കഴിഞ്ഞ ഒക്ടോബർ 20നും നവംബർ 13നും ഇടയിലുള്ള സമയത്താണ് ആക്രമണം നടന്നത്. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391724/nadukani-drinking-water-plant-vandalism-12-lakh-loss)