---
title: "മൗലവി സാഹിബ്‌ റിലീഫ്‌ സെൽ അളളാംകുളം മൂന്നാംഘട്ട സഹായ വിതരണം നടത്തി"
english_title: "moulavi sahib relief cell"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/39171/moulavi-sahib-relief-cell"
published_at: "2022-04-25T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62662bd6e3beb_Untitled-2 web.jpg"
keywords: []
---

# മൗലവി സാഹിബ്‌ റിലീഫ്‌ സെൽ അളളാംകുളം മൂന്നാംഘട്ട സഹായ വിതരണം നടത്തി

> **Lead Summary:** **തളിപ്പറമ്പ : **അള്ളാംകുളം ശാഖ യൂത്ത്‌ ലീഗിന്റെ കീഴിൽ ആരംഭിച്ച മൗലവി സാഹിബ്‌ റിലീഫ്‌ സെല്ലിന്റെ പുതുവസ്ത്ര വിതരണോത്‌ഘടനം നഗരസഭ കൗൺസിലർ സി മുഹമ്മദ്‌ സിറാജ്‌ ശാഖ MYL പ്രസിഡന്റ് ഫിയാസിന്‌ നൽകി കൊണ്ട്‌ നിർവ്വഹിച്ചു.

## Article Content

**തളിപ്പറമ്പ : **അള്ളാംകുളം ശാഖ യൂത്ത്‌ ലീഗിന്റെ കീഴിൽ ആരംഭിച്ച മൗലവി സാഹിബ്‌ റിലീഫ്‌ സെല്ലിന്റെ പുതുവസ്ത്ര വിതരണോത്‌ഘടനം നഗരസഭ കൗൺസിലർ സി മുഹമ്മദ്‌ സിറാജ്‌ ശാഖ MYL പ്രസിഡന്റ് ഫിയാസിന്‌ നൽകി കൊണ്ട്‌ നിർവ്വഹിച്ചു.

നേരത്തേ ഒന്നും രണ്ടും ഘട്ടങ്ങളിലായി ശാഖയിലെ നിർദ്ധരായവർക്ക്‌ റമളാൻ കിറ്റ്‌, വിദ്യാർത്ഥികൾക്ക്‌ സാമ്പത്തിക സഹായം എന്നിവ നൽകിയിരുന്നു.

ചടങ്ങിൽ മുസ്ലിം യൂത്ത്‌ ലീഗ്‌ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ഫൈസൽ ചെറുകുന്നോൻ, എം വി ഫാസിൽ, കെ വി ഖാദർ, കെ മുഹമ്മദ്‌ ബഷീർ, പി പി ഇസ്മായിൽ, കെ വി മുഷ്തഖ്‌ അഹമ്മദ്‌, എം പി മമ്മു, അബ്ദുറഹീം, കെ മുഹ്സിൻ, കെ അജ്മൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/39171/moulavi-sahib-relief-cell)