---
title: "സൈക്യാട്രി നോട്ട്സ് PDF ആയി അയച്ചുതരാമെന്ന് വിശ്വസിപ്പിച്ച് 45,100 രൂപ തട്ടി: തളിപ്പറമ്പ് പോലീസ് കേസെടുത്തു"
english_title: "Thaliparamba Telegram Fraud Psychiatry Notes 45100 Rupees Case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391693/thaliparamba-telegram-fraud-psychiatry-notes-45100"
published_at: "2026-11-15T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af93adf63c1a_1000996499.jpg"
keywords: ["Thaliparamba", "Telegram Fraud", "Psychiatry Notes", "Cyber Fraud"]
---

# സൈക്യാട്രി നോട്ട്സ് PDF ആയി അയച്ചുതരാമെന്ന് വിശ്വസിപ്പിച്ച് 45,100 രൂപ തട്ടി: തളിപ്പറമ്പ് പോലീസ് കേസെടുത്തു

> **Lead Summary:** *തളിപ്പറമ്പ്:* സൈക്യാട്രി ഡിസ്കഷൻ നോട്ട്സ് PDF ആയി അയച്ചുതരാമെന്ന് വിശ്വസിപ്പിച്ച് 45,100 രൂപ തട്ടിയെടുത്തതായി പരാതി. പി.ജി. എൻട്രൻസ് കോച്ചിങ് വിദ്യാർത്ഥിയായ തളിപ്പറമ്പ് സ്വദേശി നിവേദ്എ സ്. സുനിൽ ആണ് തട്ടിപ്പിന് ഇരയായത്.

## Article Content

*തളിപ്പറമ്പ്:* സൈക്യാട്രി ഡിസ്കഷൻ നോട്ട്സ് PDF ആയി അയച്ചുതരാമെന്ന് വിശ്വസിപ്പിച്ച് 45,100 രൂപ തട്ടിയെടുത്തതായി പരാതി. പി.ജി. എൻട്രൻസ് കോച്ചിങ് വിദ്യാർത്ഥിയായ തളിപ്പറമ്പ് സ്വദേശി നിവേദ്എ സ്. സുനിൽ ആണ് തട്ടിപ്പിന് ഇരയായത്.

> ടെലിഗ്രാമിൽ "Psychiatry Discussion Live 360" എന്ന ഗ്രൂപ്പിലെ അഡ്മിന്റെ പേരിൽ വ്യാജ ഐ.ഡി. ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. നോട്ട്സ് PDF ആയി അയച്ചുതരാം എന്ന് വിശ്വസിപ്പിച്ച് അജ്ഞാതൻ നവംബർ 5ന് രാത്രി 7.37ന് 15,000 രൂപ അയപ്പിച്ചു. പിന്നീട് ഈ തുക റീഫണ്ട് ചെയ്യാൻ 15,100 രൂപ കൂടി അയപ്പിച്ചു.

എന്നാൽ നോട്ട്സ് ലഭിക്കാത്തതിനെ തുടർന്ന് ബന്ധപ്പെട്ടപ്പോൾ 30,000 രൂപ ഒറ്റത്തവണയായി റീഫണ്ട് ചെയ്യാൻ സാധിക്കില്ലെന്നും, 15,000 രൂപ കൂടി അയച്ചാൽ 22,500 രൂപ വീതം രണ്ട് തവണയായി അയച്ചുതരാം എന്നും വിശ്വസിപ്പിച്ചു.

രാത്രി 11.49ന് ഈ തുകയും അയച്ചുകൊടുത്തെങ്കിലും തിരികെ പണമോ PDF നോട്ട്സോ നൽകാതെ ചതി ചെയ്തു എന്നുമാണ് പരാതി. ഇതിനെ തുടർന്ന് തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391693/thaliparamba-telegram-fraud-psychiatry-notes-45100)