---
title: "ജവഹർ ബാൽ മഞ്ച് ശിശുദിനം ആഘോഷിച്ചു"
english_title: "Jawahar Bal Manch Childrens Day Celebration Kolayad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391690/jawahar-bal-manch-childrens-day-kolayad"
published_at: "2026-11-15T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af931fed37c3_1000996025.jpg"
keywords: ["Jawahar Bal Manch", "Childrens Day", "Kolayad", "Kannur"]
---

# ജവഹർ ബാൽ മഞ്ച് ശിശുദിനം ആഘോഷിച്ചു

> **Lead Summary:** *കോളയാട്:* ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു.

## Article Content

*കോളയാട്:* ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു.

കോളയാട് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചാച്ചാജി അനുസ്മരണ പരിപാടി ജവഹർ ബാൽ മഞ്ച് ദേശീയ കോ-ഓർഡിനേറ്റർ സി.വി.എ. ജലീൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ജില്ലാ ചെയർമാൻ എം.പി. ഉത്തമൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കോ-ഓർഡിനേറ്റർ അഡ്വ. ലിഷ ദീപക് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാഘവൻ മാസ്റ്റർ കാഞ്ഞിരോളി, ജില്ലാ കോ-ഓർഡിനേറ്റർ സി.പി. സന്തോഷ്കുമാർ, കോളയാട് ബ്ലോക്ക് ചെയർമാൻ അരുൺ പ്രകാശ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391690/jawahar-bal-manch-childrens-day-kolayad)