---
title: "വർഗീയതയ്ക്കും തീവ്രവാദത്തിനുമെതിരെ സിപിഐ എം ബഹുജന റാലി ഇന്ന്‌"
english_title: "rally of cpm start today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/39168/rally-of-cpm-start-today"
published_at: "2022-04-25T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62662a38b16a7_vac.jpg"
keywords: []
---

# വർഗീയതയ്ക്കും തീവ്രവാദത്തിനുമെതിരെ സിപിഐ എം ബഹുജന റാലി ഇന്ന്‌

> **Lead Summary:** **കണ്ണൂർ:** വർഗീയതയ്ക്കും തീവ്രവാദത്തിനുമെതിരെ 18 കേന്ദ്രങ്ങളിൽ സിപിഐ എം സംഘടിപ്പിക്കുന്ന ബഹുജന റാലി തിങ്കളാഴ്‌ച തുടങ്ങും. ഉത്തരേന്ത്യൻ മാതൃകയിൽ കേരളത്തിൽ വർഗീയകലാപമുണ്ടാക്കാനുള്ള ആർഎസ്എസ്‌, എസ്ഡിപിഐ ശ്രമത്തെ ചെറുക്കുകയെന്ന ആഹ്വാനവുമായാണ്‌ റാലി.

## Article Content

**കണ്ണൂർ:** വർഗീയതയ്ക്കും തീവ്രവാദത്തിനുമെതിരെ 18 കേന്ദ്രങ്ങളിൽ സിപിഐ എം സംഘടിപ്പിക്കുന്ന ബഹുജന റാലി തിങ്കളാഴ്‌ച തുടങ്ങും. ഉത്തരേന്ത്യൻ മാതൃകയിൽ കേരളത്തിൽ വർഗീയകലാപമുണ്ടാക്കാനുള്ള ആർഎസ്എസ്‌, എസ്ഡിപിഐ ശ്രമത്തെ ചെറുക്കുകയെന്ന ആഹ്വാനവുമായാണ്‌ റാലി.

പയ്യന്നൂർ, കാങ്കോൽ, ആലക്കോട്, ശ്രീകണ്ഠപുരം, തളിപ്പറമ്പ്, പഴയങ്ങാടി, ചെറുകുന്ന് തറ, മുഴപ്പിലങ്ങാട്, ചക്കരക്കൽ, പിണറായി, പാനൂർ, നീർവേലി, ഇരിട്ടി, പേരാവൂർ എന്നിവിടങ്ങളിലാണ്‌ തിങ്കളാഴ്‌ച റാലി നടക്കുക. ചൊവ്വാഴ്‌ച കണ്ണൂർ തെക്കിബസാർ, തലശേരി, മട്ടന്നൂർ, കമ്പിൽ എന്നിവിടങ്ങളിൽ റാലി സംഘടിപ്പിക്കും. വൈകിട്ട്‌ അഞ്ചിന്‌ കേന്ദ്രീകരിച്ച പ്രകടനം ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/39168/rally-of-cpm-start-today)