---
title: "ജുവനൈൽ പ്രായപരിധി 18-ൽ നിന്ന് 16 ആയി കുറയ്ക്കണം: ഹൈക്കോടതി"
english_title: "Juvenile Age Limit Reduce 18 to 16 High Court Observation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391650/juvenile-age-limit-18-to-16-high-court-observation"
published_at: "2026-11-14T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af87e9a16fd6_1000822531.jpg"
keywords: ["High Court", "Juvenile", "Age Limit", "Kerala"]
---

# ജുവനൈൽ പ്രായപരിധി 18-ൽ നിന്ന് 16 ആയി കുറയ്ക്കണം: ഹൈക്കോടതി

> **Lead Summary:** *തിരുവനന്തപുരം:* കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളുടെ ജുവനൈൽ പ്രായപരിധി 18-ൽ നിന്ന് 16 ആയി കുറയ്ക്കുന്നത് നിയമനിർമാണസഭകൾ ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. വാഹനാപകടങ്ങൾ ഉൾപ്പെടെയുള്ള ക്രിമിനൽ കുറ്റങ്ങളിൽ 18 വയസ്സിൽ താഴെയുള്ളവർ പ്രതികളാകുന്ന സംഭവങ്ങൾ കൂടിവരുന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ നിരീക്ഷണം.

## Article Content

*തിരുവനന്തപുരം:* കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളുടെ ജുവനൈൽ പ്രായപരിധി 18-ൽ നിന്ന് 16 ആയി കുറയ്ക്കുന്നത് നിയമനിർമാണസഭകൾ ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. വാഹനാപകടങ്ങൾ ഉൾപ്പെടെയുള്ള ക്രിമിനൽ കുറ്റങ്ങളിൽ 18 വയസ്സിൽ താഴെയുള്ളവർ പ്രതികളാകുന്ന സംഭവങ്ങൾ കൂടിവരുന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ നിരീക്ഷണം.

മദ്യപിച്ച് 19കാരൻ ഓടിച്ച ആഡംബര കാറിടിച്ച് നെടുമ്പാശ്ശേരിയിൽ മൂന്നുപേർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ട ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഇക്കാര്യം പറഞ്ഞത്. കേസിന്റെ വാദം കേൾക്കുന്നതിനിടെയാണ് ജുവനൈൽ നിയമത്തിലെ പ്രായപരിധിയെക്കുറിച്ചുള്ള കോടതി അഭിപ്രായം പുറത്തുവന്നത്.

16 വയസ്സ് എത്തുമ്പോഴേക്കും കുട്ടികൾക്ക് ആവശ്യമായ മാനസിക വളർച്ച കൈവരിക്കുന്നുവെന്നതാണ് നിലവിലെ പ്രവണതകൾ കാണിക്കുന്നതെന്ന് ജസ്റ്റിസ് നിരീക്ഷിച്ചു. ചെറുപ്പക്കാരും കൗമാരക്കാരും ക്രൂരമായ അക്രമങ്ങളിൽ വരെ പ്രതികളാകുന്നതും നിയമപരമായ ഇളവുകൾ ഉപയോഗിക്കുന്നതും പൊതുസമൂഹത്തിൽ ആശങ്ക കൂട്ടുന്നുണ്ടെന്നും കോടതി പറഞ്ഞു.

ഈ സാഹചര്യത്തിൽ ജുവനൈൽ കേസുകളിൽ കുട്ടികളുടെ ഉയർന്ന പ്രായപരിധി 18-ൽ നിന്ന് 16 ആയി കുറയ്ക്കുന്ന കാര്യം നിയമനിർമാണസഭകൾ പരിഗണിക്കേണ്ട സമയം അതിക്രമിച്ചുവെന്നും, ഇതിൽ തീരുമാനം എടുക്കേണ്ടത് അത്യാവശ്യമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അതേസമയം, ഇത് അന്തിമ തീരുമാനമല്ല; നിയമനിർമാണസഭകൾക്ക് മുന്നിലുള്ള ഒരു നിർദേശമായാണ് കോടതി അഭിപ്രായം രേഖപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391650/juvenile-age-limit-18-to-16-high-court-observation)