---
title: "തളിപ്പറമ്പിൽ നടന്ന സുബൈർ സംഗമം ശ്രദ്ധേയമായി"
english_title: "Thaliparamba Subair Koottayma Formed First Meet Trichambaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391631/thaliparamba-subair-koottayma-formed-first-meet"
published_at: "2026-11-14T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af85d0266ed7_1000995487.jpg"
keywords: ["Thaliparamba", "Subair", "Koottayma", "Trichambaram"]
---

# തളിപ്പറമ്പിൽ നടന്ന സുബൈർ സംഗമം ശ്രദ്ധേയമായി

> **Lead Summary:** *തളിപ്പറമ്പ്:* തളിപ്പറമ്പ് കേന്ദ്രീകരിച്ച് സുബൈർ എന്ന പേരുള്ളവർ കൂട്ടായ്മ രൂപീകരിച്ചു.

## Article Content

*തളിപ്പറമ്പ്:* തളിപ്പറമ്പ് കേന്ദ്രീകരിച്ച് സുബൈർ എന്ന പേരുള്ളവർ കൂട്ടായ്മ രൂപീകരിച്ചു.

സുബൈർ കൂട്ടായ്മയുടെ ആദ്യ സംഗമം തൃച്ചംബരം പൂക്കോത്ത് നട അമ്പലം റോഡിൽ സത്യസായി ഹോമിയോ ഹാളിൽ വെച്ച് നടന്നു.

സാമൂഹിക പ്രവർത്തകൻ സുബൈർ സൂപ്പർ വിഷന്റെ അധ്യക്ഷതയിൽ, തളിപ്പറമ്പിലെ ആദ്യകാല ഡോക്ടർ ടി.പി.എം. സുബൈർ പരിപാടി കേക്ക് മുറിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.

സുബൈർ എന്ന് പേരുള്ള സമൂഹത്തിലെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന ഡോക്ടർ, അധ്യാപകർ, സർക്കാർ ഉദ്യോഗസ്ഥർ, പ്രവാസികൾ, വ്യാപാരികൾ, ഡ്രൈവർമാർ, തൊഴിലാളികൾ, സാമൂഹിക പ്രവർത്തകർ തുടങ്ങി 15 ഓളം പേരെ ചടങ്ങിൽ ആദരിച്ചു. അതോടൊപ്പം ഏറ്റവും പ്രായം കൂടിയ സുബൈർ, പ്രായം കുറഞ്ഞ സുബൈർ എന്നിവരെയും ആദരിച്ചു.

സുബൈർ മാസ്റ്റർ കടന്നപ്പള്ളി, സുബൈർ മാത്തിൽ, സുബൈർ മണ്ണൻ, സുബൈർ തൊട്ടിക്കൽ, സുബൈർ അരിപ്പാമ്പ്ര, സുബൈർ ജനത കാസർഗോഡ്, സുബൈർ ചെറിയൂർ എന്നിവർ സംസാരിച്ചു.

സമൂഹത്തിലെ നാനാതുറയിലുള്ള സുബൈർ എന്ന പേരുള്ള 30 ഓളം പേരാണ് പ്രഥമ മീറ്റിൽ സംഗമിച്ചത്. സുബൈർ സൂപ്പർ വിഷൻ നേതൃത്വം കൊടുക്കുന്ന തളിപ്പറമ്പ് കേന്ദ്രീകരിച്ചുള്ള സുബൈർ ഗ്രൂപ്പിൽ നിലവിൽ കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിന്നായി 110 ഓളം അംഗങ്ങളാണ് ഉള്ളത്.

കേവലം ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലുപരി നിരവധി പ്രവർത്തനങ്ങളുമായാണ് തളിപ്പറമ്പ് സുബൈർ ഗ്രൂപ്പ് മുന്നോട്ട് വരുന്നത്. പുതിയ വർഷത്തിൽ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇതിനോടൊപ്പം സുബൈർ ഗ്രൂപ്പിന്റെ പ്രവാസി കൂട്ടായ്മയും പ്രവർത്തിച്ചു വരുന്നുണ്ട്.

*സുബൈർ ഗ്രൂപ്പിന്റെ ഭാരവാഹികൾ:*

*രക്ഷാധികാരികൾ:* 1. ഡോ. ടി.പി.എം. സുബൈർ, 2. സുബൈർ കടന്നപ്പള്ളി (റിട്ട. അധ്യാപകൻ)

*പ്രസിഡന്റ്:* സുബൈർ സൂപ്പർ വിഷൻ

*വൈസ് പ്രസിഡന്റുമാർ:* 1. സുബൈർ തൊട്ടിക്കൽ, 2. സുബൈർ മാത്തിൽ, 3. സുബൈർ അരിപ്പാമ്പ്ര

*ജനറൽ സെക്രട്ടറി:* സുബൈർ ചെറിയൂർ

*ജോയിന്റ് സെക്രട്ടറിമാർ:* 1. സുബൈർ മണ്ണൻ, 2. സുബൈർ ജനത, 3. സുബൈർ ഗുരുക്കൾ

*ട്രഷറർ:* സുബൈർ മൗലവി

*പബ്ലിക് റിലേഷൻ:* 1. സുബൈർ പയ്യന്നൂർ, 2. സുബൈർ പന്നിയൂർ

*പ്രവാസി കൂട്ടായ്മ:* ചെയർമാൻ: സുബൈർ തളിപ്പറമ്പ് (അബുദാബി), കൺവീനർ: സുബൈർ സി. (ഖത്തർ)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391631/thaliparamba-subair-koottayma-formed-first-meet)