---
title: "ആന്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെ അനുസ്മരിച്ചു"
english_title: "Pandit Jawaharlal Nehru Remembered Anthoor Congress Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391586/jawaharlal-nehru-remembered-anthoor-congress-committee"
published_at: "2026-11-14T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af82329b691a_1000994224.jpg"
keywords: ["Jawaharlal Nehru", "Anthoor", "Congress", "Remembrance"]
---

# ആന്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെ അനുസ്മരിച്ചു

> **Lead Summary:** ആന്തൂർ: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 137-ാം ജന്മദിനത്തിൽ ആന്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു.

## Article Content

ആന്തൂർ: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 137-ാം ജന്മദിനത്തിൽ ആന്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു.

മണ്ഡലം പ്രസിഡന്റ് പ്രജോഷ് പൊയ്യിൽ അധ്യക്ഷത വഹിച്ചു. അനുസ്മരണ പരിപാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീമതി പി.കെ. സരസ്വതി ഉദ്ഘാടനം ചെയ്തു. ടി.എൻ. ഉണ്ണികൃഷ്ണൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.

കെ.പി. ആദംകുട്ടി, മാവില പദ്മനാഭൻ, പി. പ്രവീൺ കുമാർ, പി. സുജാത, ഷൈജു കെ., സരള ഒ.വി., എ. മോഹനൻ, കരുണൻ എം., സിജി കെ.വി. തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391586/jawaharlal-nehru-remembered-anthoor-congress-committee)