---
title: "ഡിവൈഎഫ്ഐ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി ജനകീയ ആംബുലൻസ് സർവീസ് ആരംഭിക്കുന്നു, ഹൃദയതാളം പദ്ധതിയും കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണവും"
english_title: "DYFI Thaliparamba Ambulance Service Hridayatham CPR Training Koothuparamba Memorial"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391526/dyfi-thaliparamba-ambulance-service-hridayatham-koothuparamba-memorial"
published_at: "2026-11-13T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af73f39e7e6b_1000993414.jpg"
keywords: ["DYFI", "Thaliparamba", "Ambulance Service", "Hridayatham", "Koothuparamba"]
---

# ഡിവൈഎഫ്ഐ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി ജനകീയ ആംബുലൻസ് സർവീസ് ആരംഭിക്കുന്നു, ഹൃദയതാളം പദ്ധതിയും കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണവും

> **Lead Summary:** > **തളിപ്പറമ്പ്:** 46 വർഷക്കാലത്തെ അവകാശ സമര പ്രക്ഷോഭങ്ങളിൽ യുവജനങ്ങളെയാകെ നയിച്ചു കൊണ്ടിരിക്കുന്ന ഡിവൈഎഫ്ഐ സമരപ്രക്ഷോഭങ്ങളോടൊപ്പം തന്നെ സന്നദ്ധ സേവന സാന്ത്വന മേഖലകളിൽ പുത്തൻ മാതൃകകൾ തീർത്ത സംഘടനയാണ്. യുവജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയും തൊഴിലില്ലായ്മയ്ക്കുമെതിരെയും അഴിമതിക്കെതിരെയും രാജ്യം ശ്രദ്ധിച്ച മനുഷ്യചങ്ങലയും മനുഷ്യകോട്ടയും തീർത്ത സംഘടനയാണ് ഡിവൈഎഫ്ഐ. അന്ധവിശ്വാസങ്ങൾക്കും വർഗീയ അജണ്ടകൾക്കുമെതിരെ മതനിരപേക്ഷ സമൂഹത്തിനും ജനാധിപത്യത്തെ സംരക്ഷിക്കുവാനും സമരസപ്പെടാത്ത യുവജന സംഘടന കഴിഞ്ഞ 11 വർഷമായി സർക്കാർ ആശുപത്രികളിലെ അര ലക്ഷത്തിൽപരം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകുന്ന ഹൃദയപൂർവ്വം പദ്ധതിയും, രക്തദാനത്തിന് പുതിയ തലമുറയെ സജ്ജമാക്കുന്ന അതിജീവനം പദ്ധതിയും, കോവിഡ് കാലം ഡിവൈഎഫ്ഐ ഏറ്റെടുത്ത വളണ്ടിയർ പ്രവർത്തനവും, കോവിഡ് കാലം സാമ്പത്തികമായി തകർന്നുപോയ കേരളത്തെ തിരിച്ചുപിടിക്കാൻ “റീസൈക്കിൾ കേരള” എന്ന പദ്ധതിയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 12 കോടി രൂപ നൽകിയും, വയനാട് ചൂരൽമല - മുണ്ടക്കൈത്ത് ഉണ്ടായ രാജ്യം കണ്ട മഹാദുരന്ത വേളയിൽ യൂത്ത് ബ്രിഗേഡ് നടത്തിയ രക്ഷാപ്രവർത്തനവും പുഞ്ചിരിമട്ടത്ത് 100 വീടുകൾക്ക് റീബിൽഡ് വയനാട് പദ്ധതിയിലൂടെ 20 കോടി രൂപ നൽകിയും ഡിവൈഎഫ്ഐ സമാനതകളില്ലാത്ത പ്രവർത്തനങ്ങളുമായി മുന്നേറുകയാണ്.

## Article Content

> **തളിപ്പറമ്പ്:** 46 വർഷക്കാലത്തെ അവകാശ സമര പ്രക്ഷോഭങ്ങളിൽ യുവജനങ്ങളെയാകെ നയിച്ചു കൊണ്ടിരിക്കുന്ന ഡിവൈഎഫ്ഐ സമരപ്രക്ഷോഭങ്ങളോടൊപ്പം തന്നെ സന്നദ്ധ സേവന സാന്ത്വന മേഖലകളിൽ പുത്തൻ മാതൃകകൾ തീർത്ത സംഘടനയാണ്. യുവജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയും തൊഴിലില്ലായ്മയ്ക്കുമെതിരെയും അഴിമതിക്കെതിരെയും രാജ്യം ശ്രദ്ധിച്ച മനുഷ്യചങ്ങലയും മനുഷ്യകോട്ടയും തീർത്ത സംഘടനയാണ് ഡിവൈഎഫ്ഐ. അന്ധവിശ്വാസങ്ങൾക്കും വർഗീയ അജണ്ടകൾക്കുമെതിരെ മതനിരപേക്ഷ സമൂഹത്തിനും ജനാധിപത്യത്തെ സംരക്ഷിക്കുവാനും സമരസപ്പെടാത്ത യുവജന സംഘടന കഴിഞ്ഞ 11 വർഷമായി സർക്കാർ ആശുപത്രികളിലെ അര ലക്ഷത്തിൽപരം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകുന്ന ഹൃദയപൂർവ്വം പദ്ധതിയും, രക്തദാനത്തിന് പുതിയ തലമുറയെ സജ്ജമാക്കുന്ന അതിജീവനം പദ്ധതിയും, കോവിഡ് കാലം ഡിവൈഎഫ്ഐ ഏറ്റെടുത്ത വളണ്ടിയർ പ്രവർത്തനവും, കോവിഡ് കാലം സാമ്പത്തികമായി തകർന്നുപോയ കേരളത്തെ തിരിച്ചുപിടിക്കാൻ “റീസൈക്കിൾ കേരള” എന്ന പദ്ധതിയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 12 കോടി രൂപ നൽകിയും, വയനാട് ചൂരൽമല - മുണ്ടക്കൈത്ത് ഉണ്ടായ രാജ്യം കണ്ട മഹാദുരന്ത വേളയിൽ യൂത്ത് ബ്രിഗേഡ് നടത്തിയ രക്ഷാപ്രവർത്തനവും പുഞ്ചിരിമട്ടത്ത് 100 വീടുകൾക്ക് റീബിൽഡ് വയനാട് പദ്ധതിയിലൂടെ 20 കോടി രൂപ നൽകിയും ഡിവൈഎഫ്ഐ സമാനതകളില്ലാത്ത പ്രവർത്തനങ്ങളുമായി മുന്നേറുകയാണ്.

> സാന്ത്വന പരിചരണ രംഗത്ത് കൂടുതൽ കാര്യക്ഷമമായി ഇടപെടുന്നതിന് വേണ്ടി ഡിവൈഎഫ്ഐ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി 3655 വീടുകളിലായി സ്നേഹ കുടുക്കകളിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് ജനകീയ ആംബുലൻസ് സർവീസ് ആരംഭിക്കുകയാണ്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി സ. എം. വിജിൻ എംഎൽഎ നവംബർ 15ന് തളിപ്പറമ്പ് കെ.കെ.എൻ. പരിയാരം ഹാളിൽ വെച്ച് ഉദ്ഘാടനം നിർവഹിക്കും. യൂത്ത് ബ്രിഗേഡ് വളണ്ടിയർമാർക്കുള്ള ഉപകരണ വിതരണം ഡിവൈഎഫ്ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് സ. കെ. സന്തോഷ് നിർവഹിക്കും. DYFI സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്താകെ ഒരു ലക്ഷം യൂത്ത് ബ്രിഗേഡ് വളണ്ടിയർമാർക്ക് CPR പരിശീലനം നൽകുന്ന “ഹൃദയതാളം” എന്ന പുതിയ പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സ. മുഹമ്മദ് അഫ്സൽ നിർവഹിക്കും. തളിപ്പറമ്പ് ബ്ലോക്കിലെ 16 മേഖലകളിൽ നിന്നായി തെരഞ്ഞെടുത്ത 520 യൂത്ത് ബ്രിഗേഡ് വളണ്ടിയർമാർ പരിപാടിയിൽ സന്നിഹിതരാകും.

> വിദ്യാഭ്യാസ കച്ചവടത്തിനും സ്വകാര്യവൽക്കരണത്തിനുമെതിരെ കൂത്തുപറമ്പിൽ സമരം ചെയ്ത് രക്തസാക്ഷിത്വം വരിച്ച ധീരസഖാക്കളുടെ ഓർമ്മയിൽ നവംബർ 25ന് തളിപ്പറമ്പ് ടൗൺസ്ക്വയറിൽ നടക്കുന്ന 32-ാമത് കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം സ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. പൂക്കോത്ത് നട കേന്ദ്രീകരിച്ച് നടക്കുന്ന യുവജന റാലിയിൽ ആയിരങ്ങൾ അണിനിരക്കും. രക്തസാക്ഷി അനുസ്മരണത്തിന്റെ മുന്നോടിയായി തളിപ്പറമ്പ് ബ്ലോക്കിലെ 265 യൂണിറ്റുകളിലായി നവംബർ 10 മുതൽ 20 വരെ “രക്തസാക്ഷ്യം” യുവജന സംഗമം സംഘടിപ്പിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391526/dyfi-thaliparamba-ambulance-service-hridayatham-koothuparamba-memorial)