---
title: "പരിയാരം സർക്കിൾ കേരള മുസ്ലിം ജമാഅത്ത് ആദർശ സമ്മേളനം പ്രൗഢമായി"
english_title: "Pariyaram Circle Adarsha Sammelanam Kerala Muslim Jamaath"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391523/pariyaram-circle-adarsha-sammelanam-kerala-muslim-jamaath"
published_at: "2026-11-13T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af73bf33faa3_1000993285.jpg"
keywords: ["Pariyaram", "Adarsha Sammelanam", "Samastha", "Kerala Muslim Jamaath"]
---

# പരിയാരം സർക്കിൾ കേരള മുസ്ലിം ജമാഅത്ത് ആദർശ സമ്മേളനം പ്രൗഢമായി

> **Lead Summary:** **തളിപ്പറമ്പ്: **നൂറ് പ്രകാശവർഷങ്ങൾ എന്ന പ്രമേയത്തിൽ അടുത്ത വർഷം ജനുവരി 28, 29, 30, 31 തീയ്യതികളിൽ മലപ്പുറം വാദി ഹറമൈനിൽ നടക്കുന്ന സമസ്ത സെന്റിനറി മഹാ സമ്മേളനത്തിന്റെ ഭാഗമായി പരിയാരം സർക്കിൾ കേരള മുസ്ലിം ജമാഅത്ത് ആദർശ സമ്മേളനം സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ്: **നൂറ് പ്രകാശവർഷങ്ങൾ എന്ന പ്രമേയത്തിൽ അടുത്ത വർഷം ജനുവരി 28, 29, 30, 31 തീയ്യതികളിൽ മലപ്പുറം വാദി ഹറമൈനിൽ നടക്കുന്ന സമസ്ത സെന്റിനറി മഹാ സമ്മേളനത്തിന്റെ ഭാഗമായി പരിയാരം സർക്കിൾ കേരള മുസ്ലിം ജമാഅത്ത് ആദർശ സമ്മേളനം സംഘടിപ്പിച്ചു.

പി. മുഹമ്മദലി മൗലവിയുടെ അധ്യക്ഷതയിൽ പി.കെ.വി. മുഹമ്മദ് അബ്ദുസലാം മദനി ഉദ്ഘാടനം ചെയ്തു.

അഹ്ലുസുന്ന വൽ ജമാഅത്തിന്റെ വിശ്വാസികൾക്കാണ് അന്തിമ വിജയമെന്നും, പുത്തൻ ആശയക്കാർക്ക് നിലനിൽപ്പില്ലെന്നും പ്രവാചകനെ അംഗീകരിക്കുന്നവർ വിജയികളാണെന്നും ആദർശ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തി വഹാബ് സഖാഫി മമ്പാട് പറഞ്ഞു. പ്രവാചകരിലൂടെ സഞ്ചരിക്കാതെ ഖുർആനിലെത്തില്ലെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.

എം.വി. അബ്ദുറഹ്മാൻ ബാഖവി, പി.കെ. ഉമർ മുസ്ലിയാർ, പി.എം. ഉമർ സഅദി, സി.പി. അബ്ദുൽ മജീദ് മദനി, ഒ. അബ്ദുൽ ജബ്ബാർ, എം.വി. മൂസ ഹിശാമി, പി.കെ.വി. അബ്ദുശുക്കൂർ സഅദി, കെ.പി. മുഹമ്മദ് കുഞ്ഞി അമാനി, കെ.എസ്. യൂനുസ് അമാനി, സി. മൻസൂർ അൻസാരി, അലി സഅദി, പി.കെ.വി. അനസ് ബാഖവി, ടി.കെ. ജമാൽ മൗലവി, ശുഐബ് വായാട് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391523/pariyaram-circle-adarsha-sammelanam-kerala-muslim-jamaath)