---
title: "തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ കലോത്സവത്തിൽ താരങ്ങളായി ഭൂമിക ഹരിതകർമ്മസേന"
english_title: "Thaliparamba South Kalotsavam Bhoomika Haritha Karma Sena Stars"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391519/thaliparamba-south-kalotsavam-bhoomika-haritha-karma-sena"
published_at: "2026-11-13T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af72ed1b2485_1000993221.jpg"
keywords: ["Thaliparamba", "Kalotsavam", "Haritha Karma Sena", "Bhoomika", "Anthoor"]
---

# തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ കലോത്സവത്തിൽ താരങ്ങളായി ഭൂമിക ഹരിതകർമ്മസേന

> **Lead Summary:** **മോറാഴ: **മോറാഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നാല് നാൾ നടന്ന തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ താരമായത് ആന്തൂർ നഗരസഭ ഭൂമിക ഹരിത കർമ്മസേന.

## Article Content

**മോറാഴ: **മോറാഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നാല് നാൾ നടന്ന തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ താരമായത് ആന്തൂർ നഗരസഭ ഭൂമിക ഹരിത കർമ്മസേന.

29 പേരടങ്ങുന്ന സംഘമാണ് രാപകൽ ഭേദമില്ലാതെ കൈ മെയ് മറന്ന് കലോത്സവ നഗരിയിൽ ശുചീകരണ പ്രവൃത്തികൾ നടത്തിയത്. കൺസോഷ്യം സെക്രട്ടറി ടി.വി. സുമയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

നാലു ദിവസമായി നടന്ന കലോത്സവത്തിൽ രാവിലെ എട്ടുമണി മുതൽ രാത്രി ഏഴുമണി വരെയാണ് ഹരിത കർമ്മസേനയുടെ പ്രവർത്തനം. 2600 കിലോ ഭക്ഷ്യാവശിഷ്ടങ്ങൾ, 700 കിലോ പ്ലാസ്റ്റിക് കവർ, 162 കിലോഗ്രാം പ്ലാസ്റ്റിക് കവർ, ഹാർഡ് ബോർഡ് 25 കിലോഗ്രാം എന്നിവ ശേഖരിച്ചിട്ടുണ്ട്. എല്ലാ ദിവസവും ജൈവ മാലിന്യം കടമ്പേരി വിൻഡ്രോ കമ്പോസ്റ്റ് യൂണിറ്റിൽ എത്തിച്ചു.

പതിനഞ്ചായിരത്തിലേറെ ആളുകളാണ് കലോത്സവ നഗരിയിലെത്തിയത്. 2024-25 വർഷത്തെ മികച്ച ഹരിത കർമ്മസേനയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയ ടീമാണ് ഭൂമിക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391519/thaliparamba-south-kalotsavam-bhoomika-haritha-karma-sena)