---
title: "30 അടി താഴ്ചയുള്ള കിണറിൽ വീണ ആടിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി"
english_title: "Goat Rescued From 30 Feet Well Nellippara Thaliparamba Fire Force"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391517/goat-rescued-30-feet-well-nellippara-thaliparamba"
published_at: "2026-11-13T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af72d154d41b_1000993278.jpg"
keywords: ["Nellippara", "Goat Rescue", "Fire Force", "Thaliparamba", "Well"]
---

# 30 അടി താഴ്ചയുള്ള കിണറിൽ വീണ ആടിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി

> **Lead Summary:** **നെല്ലിപ്പാറ: **കട്ടയാലിലെ ആനി മൂട്ടിൽ ജോർജ്ജിന്റെ ഒരു വയസ്സ് പ്രായമുള്ള ആടാണ് വീടിന് സമീപത്തെ റബ്ബർ തോട്ടത്തിലെ 30 അടി താഴ്ചയുള്ള ആൾമറയില്ലാത്ത കാടുമൂടിക്കിടന്ന കിണറിൽ വീണത്.

## Article Content

**നെല്ലിപ്പാറ: **കട്ടയാലിലെ ആനി മൂട്ടിൽ ജോർജ്ജിന്റെ ഒരു വയസ്സ് പ്രായമുള്ള ആടാണ് വീടിന് സമീപത്തെ റബ്ബർ തോട്ടത്തിലെ 30 അടി താഴ്ചയുള്ള ആൾമറയില്ലാത്ത കാടുമൂടിക്കിടന്ന കിണറിൽ വീണത്.

വർഷങ്ങൾ പഴക്കമുള്ള കിണറിന്റെ ഇടിഞ്ഞിരുന്ന ഭാഗത്ത് കയറിനിന്ന ആടിനെ രക്ഷിക്കാനിറങ്ങിയ ജോർജ്ജ് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തിരിച്ചു കയറി തളിപ്പറമ്പ് അഗ്നിരക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു.

സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ടി.ആർ. അജേഷിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ സേനയിലെ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ പി.വി. ഗിരീഷ് ബ്രീതിംഗ് അപ്പാരറ്റസ് ധരിച്ച് കിണറിലിറങ്ങുകയും ആടിനെ രക്ഷപ്പെടുത്തി റെസ്ക്യൂനെറ്റിൽ കയറ്റി സേനാംഗങ്ങളായ കെ. ഉന്മേഷ്, എ. സിനിഷ്, എം.കെ. അക്ഷയ്, കെ. പുരുഷോത്തമൻ എന്നിവരുടെ സഹായത്തോടെ കരയ്ക്കെത്തിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391517/goat-rescued-30-feet-well-nellippara-thaliparamba)