---
title: "ജല അതോറിറ്റിയിൽ കരാറുകാരുടെ കുടിശ്ശിക 250 കോടി, നവംബർ 17, 18ന് സൂചന പണിമുടക്ക്"
english_title: "Kerala Water Authority Contractors 250 Crore Dues Protest November 18"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391487/kerala-water-authority-contractors-250-crore-dues-protest"
published_at: "2026-11-13T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6effa1b7f9_1000991921.jpg"
keywords: ["Water Authority", "Contractors", "Dues", "Protest", "Thaliparamba"]
---

# ജല അതോറിറ്റിയിൽ കരാറുകാരുടെ കുടിശ്ശിക 250 കോടി, നവംബർ 17, 18ന് സൂചന പണിമുടക്ക്

> **Lead Summary:** *തളിപ്പറമ്പ്:* ജല അതോറിറ്റിയിലെ കരാറുകാർ ചെയ്തുതീർത്ത ജോലികളുടെ പണത്തിനായി സമരത്തിനൊരുങ്ങുന്നു. അതോറിറ്റിയിലെ വിവിധ സ്കീമുകളുടെ വിതരണ പൈപ്പ് ലൈൻ ചെയ്ത അറ്റകുറ്റപ്പണികളുടെ തുക പോലും മാസങ്ങളായി കുടിശ്ശികയാണ്. കരാറുകാരുടെ കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. സംസ്ഥാനത്തൊട്ടാകെ 250 കോടി രൂപ കുടിശ്ശികയാണ്.

## Article Content

*തളിപ്പറമ്പ്:* ജല അതോറിറ്റിയിലെ കരാറുകാർ ചെയ്തുതീർത്ത ജോലികളുടെ പണത്തിനായി സമരത്തിനൊരുങ്ങുന്നു. അതോറിറ്റിയിലെ വിവിധ സ്കീമുകളുടെ വിതരണ പൈപ്പ് ലൈൻ ചെയ്ത അറ്റകുറ്റപ്പണികളുടെ തുക പോലും മാസങ്ങളായി കുടിശ്ശികയാണ്. കരാറുകാരുടെ കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. സംസ്ഥാനത്തൊട്ടാകെ 250 കോടി രൂപ കുടിശ്ശികയാണ്.

തളിപ്പറമ്പ് മേഖലയിലെ കരാറുകാരും വൻകിട കരാറുകാരല്ലെന്നും പണം വായ്പയെടുത്തും പലിശയ്ക്ക് വാങ്ങിയും ജോലി ചെയ്യുന്നവരാണെന്നും ബില്ല് മാറിക്കിട്ടാത്തത് ഇത്തരക്കാരെ വല്ലാതെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു.

ജല അതോറിറ്റി മെയിന്റനൻസ് കോൺട്രാക്ടേഴ്സ് സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടിശ്ശിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 17, 18 തീയതികളിൽ സൂചനാ പണിമുടക്ക് നടത്തും. നവംബർ 18ന് തിരുവനന്തപുരത്ത് ജലഭവൻ മുന്നിൽ കരാറുകാർ സമരം നടത്തും. തളിപ്പറമ്പിലെ മുഴുവൻ കരാറുകാരും സമരത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391487/kerala-water-authority-contractors-250-crore-dues-protest)