---
title: "4 ലിറ്റർ വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിൽ"
english_title: "Alakode Nellippara 4 Litre Foreign Liquor Seized Man Arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391451/alakode-nellippara-4-litre-foreign-liquor-seized"
published_at: "2026-11-13T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6bbaca9e05_1000992138.jpg"
keywords: ["Alakode", "Nellippara", "Foreign Liquor", "Excise", "Arrest"]
---

# 4 ലിറ്റർ വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിൽ

> **Lead Summary:** *ആലക്കോട്:* ആലക്കോട് എക്സൈസ് റെയ്ഞ്ച് ഓഫീസിലെ ഗ്രേഡ് അസി. എക്സൈസ് ഇൻസ്പെക്ടർ പി.ആർ. സജീവും പാർട്ടിയും ചേർന്ന് ആലക്കോട്, നെല്ലിപ്പാറ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ നെല്ലിപ്പാറ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുൻവശം വച്ച് 4 ലിറ്റർ വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിൽ.

## Article Content

*ആലക്കോട്:* ആലക്കോട് എക്സൈസ് റെയ്ഞ്ച് ഓഫീസിലെ ഗ്രേഡ് അസി. എക്സൈസ് ഇൻസ്പെക്ടർ പി.ആർ. സജീവും പാർട്ടിയും ചേർന്ന് ആലക്കോട്, നെല്ലിപ്പാറ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ നെല്ലിപ്പാറ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുൻവശം വച്ച് 4 ലിറ്റർ വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിൽ.

കാസർഗോഡ് വെള്ളരിക്കുണ്ട് ചിറ്റാരിക്കൽ കാരയിൽ താമസിക്കുന്ന തുപ്പലഞ്ഞിയിൽ വീട്ടിൽ ബിജു മാത്യു (55) എന്നയാളുടെ പേരിൽ BNSS 35(3) പ്രകാരം നോട്ടീസ് നൽകി അബ്കാരി കേസെടുത്തു.

പാർട്ടിയിൽ AEI ഗ്രേഡ് ടി.ആർ. രാജേഷ്, PO ഗ്രേഡ് മാരായ സി.കെ. ഷിബു, മധു ടി.വി, ഹാരിസ് എം.പി, CEO വിഷ്ണു പി.ജി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391451/alakode-nellippara-4-litre-foreign-liquor-seized)