---
title: "ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി പറശ്ശിനിക്കടവ് സ്വദേശി എക്സൈസിന്റെ പിടിയിലായി"
english_title: "Alakode 50 Grams Cannabis Bike Excise Arrest Ashwin"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391422/alakode-50-grams-cannabis-bike-excise-arrest"
published_at: "2026-11-13T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af69c1c09dc2_1000991691.jpg"
keywords: ["Alakode", "Cannabis", "Excise", "Arrest", "Ashwin"]
---

# ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി പറശ്ശിനിക്കടവ് സ്വദേശി എക്സൈസിന്റെ പിടിയിലായി

> **Lead Summary:** *ആലക്കോട്:* ബൈക്കിൽ 50 ഗ്രാം കഞ്ചാവ് കടത്തിവന്ന യുവാവ് വാഹനസഹിതം എക്സൈസ് കസ്റ്റഡിയിൽ. പറശ്ശിനിക്കടവ് താമസിക്കുന്ന കണ്ടത്തിൽ വീട്ടിൽ അശ്വിൻ എ.വി. എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

## Article Content

*ആലക്കോട്:* ബൈക്കിൽ 50 ഗ്രാം കഞ്ചാവ് കടത്തിവന്ന യുവാവ് വാഹനസഹിതം എക്സൈസ് കസ്റ്റഡിയിൽ. പറശ്ശിനിക്കടവ് താമസിക്കുന്ന കണ്ടത്തിൽ വീട്ടിൽ അശ്വിൻ എ.വി. എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ നസീബ് സി.എച്ചും പാർട്ടിയും നടുവിൽ, താവുകുന്ന് ഭാഗങ്ങളിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. നടുവിൽ - താവുകുന്ന് കയറ്റത്തിൽവച്ച് പരിശോധനയ്ക്കിടെ 50 ഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നുKL.13.AA.5726 നമ്പർ ഹോണ്ട യൂണികോൺ ബൈക്കും കസ്റ്റഡിയിലെടുത്തു. പ്രതിയുടെ പേരിൽ തളിപ്പറമ്പ് റേഞ്ച് എക്സൈസ് ഓഫീസിലും പോലീസ് സ്റ്റേഷനിലും മയക്കുമരുന്ന് കേസുകൾ മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്.

പാർട്ടിയിൽ AEI (Gr.) മാരായ പി.ആർ. സജീവ്, രാജേഷ് ടി.ആർ, PO (Gr.) ഹാരിസ് എം.പി, CEO ധനേഷ് വി, PO (Drvr) പുരുഷോത്തമൻ കെ.വി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391422/alakode-50-grams-cannabis-bike-excise-arrest)