---
title: "ടി കെ ഗോവിന്ദൻ മാസ്റ്റർ എം.എൽ.എയുടെ ഇടപെടൽ ഫലം കണ്ടു; 77-കാരന് സുരക്ഷിത താമസമൊരുക്കി"
english_title: "TK Govindan MLA Intervention 77 Year Old Padmanabhan Sneha Bhavan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391368/tk-govindan-mla-intervention-77-year-old-padmanabhan-sneha-bhavan"
published_at: "2026-11-12T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af5e79dc51af_1000990914.jpg"
keywords: ["TK Govindan", "Taliparamba", "Padmanabhan", "Sneha Bhavan", "Social Justice"]
---

# ടി കെ ഗോവിന്ദൻ മാസ്റ്റർ എം.എൽ.എയുടെ ഇടപെടൽ ഫലം കണ്ടു; 77-കാരന് സുരക്ഷിത താമസമൊരുക്കി

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പിൽ ഒറ്റയ്ക്ക് താമസിച്ച് ദുരിതജീവിതം നയിച്ചിരുന്ന 77 വയസ്സുകാരനായ പത്മനാഭന് സുരക്ഷിതമായ താമസവും സംരക്ഷണവും ഉറപ്പാക്കാൻ തളിപ്പറമ്പ് എം.എൽ.എ ടി.കെ. ഗോവിന്ദൻ മാസ്റ്റർ നടത്തിയ ഇടപെടൽ ഫലം കണ്ടു.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പിൽ ഒറ്റയ്ക്ക് താമസിച്ച് ദുരിതജീവിതം നയിച്ചിരുന്ന 77 വയസ്സുകാരനായ പത്മനാഭന് സുരക്ഷിതമായ താമസവും സംരക്ഷണവും ഉറപ്പാക്കാൻ തളിപ്പറമ്പ് എം.എൽ.എ ടി.കെ. ഗോവിന്ദൻ മാസ്റ്റർ നടത്തിയ ഇടപെടൽ ഫലം കണ്ടു.

പത്മനാഭന്റെ ദയനീയമായ ജീവിതസാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിന് ആവശ്യമായ സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കുന്നതിനായി എം.എൽ.എ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരികയും അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്തു.

തുടർന്ന് കണ്ണൂർ ജില്ലാ സാമൂഹിക നീതി ഓഫീസർ പത്മനാഭനെ ആലച്ചേരിയിലെ സ്നേഹഭവൻ (മെൻ) എന്ന ക്ഷേമസ്ഥാപനത്തിൽ പുനരധിവസിപ്പിക്കുന്നതിന് അനുമതി നൽകി ഉത്തരവിറക്കി. 2026 നവംബർ 12-ലെ SJD/KNR/DSJO/422/2026-FRO നമ്പർ ഉത്തരവിലൂടെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

സമൂഹത്തിലെ ഏറ്റവും ദുർബലരായ മനുഷ്യരുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അവർക്ക് അർഹമായ സംരക്ഷണവും കരുതലും ഉറപ്പാക്കുക എന്ന ജനപ്രതിനിധിയുടെ ഉത്തരവാദിത്വം നിറവേറ്റുന്നതിന്റെ ഉദാഹരണമാണ് ഈ ഇടപെടൽ.

വികസന പ്രവർത്തനങ്ങൾക്കൊപ്പം സാധാരണക്കാരുടെയും നിരാലംബരുടെയും ജീവിതപ്രശ്നങ്ങളിൽ നേരിട്ട് ഇടപെട്ട് പരിഹാരം കാണുന്നതിനുള്ള ടി.കെ. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എയുടെ പ്രവർത്തനം ശ്രദ്ധേയമാണ്.

കരുതലും ഉത്തരവാദിത്വവുമുള്ള ജനപ്രതിനിധിത്വത്തിന്റെ മാതൃകയായി ഈ ഇടപെടൽ മാറുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391368/tk-govindan-mla-intervention-77-year-old-padmanabhan-sneha-bhavan)