---
title: "എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു"
english_title: "Kerala SSLC Higher Secondary VHSE Exam Dates 2027 Announced"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391345/kerala-sslc-higher-secondary-vhse-exam-dates-2027"
published_at: "2026-11-12T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af5bebde2633_1000990641.jpg"
keywords: ["SSLC", "Higher Secondary", "VHSE", "Exam Dates", "Kerala"]
---

# എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്തെ 2027 ലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്തെ 2027 ലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു.

2027 മാർച്ച് ഒന്നിനാണ് എസ്.എസ്.എൽ.സി പരീക്ഷകൾ ആരംഭിക്കുന്നത്. ഏപ്രിൽ 5 തീയതി മുതൽ മൂല്യനിർണയം തുടങ്ങും. മെയ് മാസം ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും.

മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെ നടത്തും. 4,25,000 വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതുന്നത്.

ഹയർ സെക്കൻഡറി / വിഎച്ച്എസ്ഇ ഒന്നും രണ്ടും വർഷ പരീക്ഷകൾ മാർച്ച് രണ്ടിന് തുടങ്ങും. മെയ് 15ന് ഹയർ സെക്കൻഡറി ഫലം പ്രഖ്യാപിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391345/kerala-sslc-higher-secondary-vhse-exam-dates-2027)