---
title: "സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്; പവന് 1,600 രൂപ കുറഞ്ഞു"
english_title: "Kerala Gold Price Today November 12 Drop Pavan Rate"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391322/kerala-gold-price-today-drop-pavan-rate"
published_at: "2026-11-12T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af589b98d32e_1000990178.jpg"
keywords: ["Gold Price", "Kerala", "Pavan", "Silver Price", "Gold Rate"]
---

# സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്; പവന് 1,600 രൂപ കുറഞ്ഞു

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. ഗ്രാമിന് 200 രൂപ കുറഞ്ഞ് 12,815 രൂപയായി. പവന് 1,600 രൂപ കുറഞ്ഞ് 1,05,680 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. ഗ്രാമിന് 200 രൂപ കുറഞ്ഞ് 12,815 രൂപയായി. പവന് 1,600 രൂപ കുറഞ്ഞ് 1,05,680 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ പവന് 4,560 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 160 രൂപ കുറഞ്ഞ് 10,490 രൂപയായി. 14 കാരറ്റിന് 125 രൂപ കുറഞ്ഞ് 8,205 രൂപയിലും 9 കാരറ്റിന് 80 രൂപ കുറഞ്ഞ് 5,295 രൂപയിലുമെത്തി.

വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 200 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391322/kerala-gold-price-today-drop-pavan-rate)