---
title: "പട്ടുവത്ത് രാത്രിയിൽ സംശയാസ്പദമായി കണ്ട രണ്ട് യുവാക്കൾ അറസ്റ്റിൽ"
english_title: "Pattuvam Ariyil Two Youths Arrested Suspicious Night Patrol"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391267/pattuvam-ariyil-two-youths-arrested-suspicious-night"
published_at: "2026-11-12T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af5425f6fd7b_1000989265.jpg"
keywords: ["Pattuvam", "Taliparamba", "Arrest", "Night Patrol", "Police"]
---

# പട്ടുവത്ത് രാത്രിയിൽ സംശയാസ്പദമായി കണ്ട രണ്ട് യുവാക്കൾ അറസ്റ്റിൽ

> **Lead Summary:** **പട്ടുവം: **പട്ടുവം അരിയിൽ രാത്രിയിൽ സംശയാസ്പദമായി കണ്ട രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ റൗഫിക് അലി, ഹമീദുൽ ഇസ്ലാം എന്നിവരാണ് അറസ്റ്റിലായത്.

## Article Content

**പട്ടുവം: **പട്ടുവം അരിയിൽ രാത്രിയിൽ സംശയാസ്പദമായി കണ്ട രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ റൗഫിക് അലി, ഹമീദുൽ ഇസ്ലാം എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ രാത്രി 10.00ക്ക്തളിപ്പറമ്പ് ജി.എസ്.ഐ സുഭാഷിന്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പരിശോധനയ്ക്കിടെയാണ് സംഭവം. പട്ടുവം അരിയിൽ കൊല്ലിച്ചാൽ എന്ന സ്ഥലത്തെത്തിയപ്പോൾ രണ്ടുപേർ KL13T9646 നമ്പർ ടാറ്റാ ഏയ്സ് വാഹനവുമായി സംശയാസ്പദമായി സ്ഥലത്ത് കറങ്ങി നടക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.

പോലീസ് ചോദ്യം ചെയ്തപ്പോൾ വ്യക്തമായ മറുപടി നൽകാത്തതിനാൽ, മോഷണമോ മറ്റ് കുറ്റകൃത്യങ്ങളോ ചെയ്യുന്നതിനുവേണ്ടി സ്ഥലത്ത് നിൽക്കുകയാണെന്ന സംശയത്തിൽ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391267/pattuvam-ariyil-two-youths-arrested-suspicious-night)