---
title: "തളിപ്പറമ്പിൽ ഓപ്പറേഷൻ സൈ ഹണ്ട് ശക്തം; അക്കൗണ്ട് തട്ടിപ്പിൽ 5 പേർക്കെതിരെ കേസ്"
english_title: "Taliparamba Operation Sea Hunt Crackdown Account Fraud Cases"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391265/taliparamba-operation-sea-hunt-account-fraud-five-accused"
published_at: "2026-11-12T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af53f54036de_1000989242.jpg"
keywords: ["Taliparamba", "Operation Sea Hunt", "Online Fraud", "Bank Account Misuse", "Kerala Police"]
---

# തളിപ്പറമ്പിൽ ഓപ്പറേഷൻ സൈ ഹണ്ട് ശക്തം; അക്കൗണ്ട് തട്ടിപ്പിൽ 5 പേർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്:** ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന 'ഓപ്പറേഷൻ സൈ ഹണ്ട്'ന്റെ ഭാഗമായി തളിപ്പറമ്പ് പോലീസ് പരിധിയിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു.

## Article Content

**തളിപ്പറമ്പ്:** ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന 'ഓപ്പറേഷൻ സൈ ഹണ്ട്'ന്റെ ഭാഗമായി തളിപ്പറമ്പ് പോലീസ് പരിധിയിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു.

മറ്റുള്ളവരുടെ പേരിലുള്ളതും സ്വന്തം പേരിലുള്ളതുമായ ബാങ്ക് അക്കൗണ്ടുകൾ തട്ടിപ്പ് സംഘങ്ങൾക്ക് വിട്ടുനൽകി പണം കൈമാറ്റം ചെയ്തുവെന്നാണ് ഇവർക്കെതിരായ പ്രധാന ആരോപണം.

 ബക്കളം കാനൂലിലെ പി.പി. സവാദിന്റെ അക്കൗണ്ട് വഴി 5,11,400 രൂപയുടെ ഇടപാടാണ് നടന്നത്. ഇയാൾ ഇപ്പോൾ വിദേശത്താണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

അഞ്ചാംപീടിക സ്വദേശി കെ.വി. രഞ്ജിത്തിന്റെ അക്കൗണ്ടിലൂടെ 68,960 രൂപയുടെ ഇടപാടും നടന്നിട്ടുണ്ട്. പാലയാട് സ്വദേശി കെ. രജിത്ത്, കുപ്പം സ്വദേശി എം. മുഹമ്മദ് ഷാനവാസ് എന്നിവരുടെ അക്കൗണ്ടുകളിലൂടെ 50,000 രൂപ വീതവും, മോറാഴ സ്വദേശി കെ. അഷിത് രാജിന്റെ അക്കൗണ്ടിലൂടെ 25,000 രൂപയുടെ ഇടപാടും നടന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

തളിപ്പറമ്പ് ഇൻസ്പെക്ടർ കെ.പി. ശ്രീഹരിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ കെ. ഹേമന്ത് കുമാർ, വി.വി. ഗോപിനാഥൻ, സി.ജി. സാംസൺ, കെ. രമേശൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളുടെ വീടുകളിൽ പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391265/taliparamba-operation-sea-hunt-account-fraud-five-accused)