---
title: "സൈബർ തട്ടിപ്പ് കേസിൽ പ്രതിയുടെ വീട്ടിൽ പോലീസ് റെയ്ഡ്"
english_title: "Taliparamba Cyber Fraud Case Police Raid Pattuvam House"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391228/taliparamba-cyber-fraud-case-police-raid-pattuvam"
published_at: "2026-11-11T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af49f02342c2_1000988758.jpg"
keywords: ["Taliparamba", "Cyber Fraud", "Police Raid", "Pattuvam", "Federal Bank"]
---

# സൈബർ തട്ടിപ്പ് കേസിൽ പ്രതിയുടെ വീട്ടിൽ പോലീസ് റെയ്ഡ്

> **Lead Summary:** *തളിപ്പറമ്പ്:* സൈബർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതിയുടെ വീട്ടിൽ തളിപ്പറമ്പ് പോലീസ് റെയ്ഡ് നടത്തി.

## Article Content

*തളിപ്പറമ്പ്:* സൈബർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതിയുടെ വീട്ടിൽ തളിപ്പറമ്പ് പോലീസ് റെയ്ഡ് നടത്തി.

പട്ടുവം അരിയിൽ ഫാത്തിമ മൻസിലിൽ ഇബ്രാഹിമിന്റെ മകൻ കെ. മുഹമ്മദ് സഈദ് (38) നെതിരെയാണ് കേസ്.

സഈദിന്റെ തളിപ്പറമ്പ് ഫെഡറൽ ബാങ്കിലെ അക്കൗണ്ട് വഴി 6 ലക്ഷം രൂപയുടെ ഇടപാടുകൾ നടത്തി പൊതുജനങ്ങളെ ചതിച്ച് പണം ഉണ്ടാക്കി എന്നാണ് പരാതി.

സൈബർ ക്രൈം വിഭാഗത്തിൽ നിന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന് നവംബർ 11-ന് തളിപ്പറമ്പ് ഇൻസ്‌പെക്ടർ കെ.പി. ശ്രീഹരിയുടെ നേതൃത്വത്തിൽ മുഹമ്മദ് സഈദിന്റെ പട്ടുവം അരിയിൽ 8-ാം വാർഡിലെ 77-ാം നമ്പർ വീട്ടിൽ റെയ്ഡ് നടത്തി.

സഈദ് ഇപ്പോൾ വിദേശത്താണ്. എ.എസ്.ഐ അനിത കുമാരി, സീനിയർ സി.പി.ഒ മഹേഷ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391228/taliparamba-cyber-fraud-case-police-raid-pattuvam)