---
title: "നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ പിടിച്ചെടുത്തു; സ്ഥാപന ഉടമയ്ക്ക് 10,000 രൂപ പിഴ"
english_title: "Madayi Banned Plastic Carry Bags Seized 10000 Fine"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391215/madayi-banned-plastic-carry-bags-seized-fine"
published_at: "2026-11-11T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af48597caeec_1000988169.jpg"
keywords: ["Madayi", "Banned Plastic", "Plastic Seized", "Kannur", "Enforcement Squad"]
---

# നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ പിടിച്ചെടുത്തു; സ്ഥാപന ഉടമയ്ക്ക് 10,000 രൂപ പിഴ

> **Lead Summary:** മാടായി: തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മാടായി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ പിടിച്ചെടുത്തു.

## Article Content

മാടായി: തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മാടായി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ പിടിച്ചെടുത്തു.

ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ ബി.വി. റോഡിൽ പ്രവർത്തിക്കുന്ന കെ.എം. ചിപ്സ് സെന്ററിൽ നിന്നാണ് 36 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.

നിയമം ലംഘിച്ച് നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സൂക്ഷിക്കുകയും വിൽപ്പന നടത്തുകയും ചെയ്ത സ്ഥാപന ഉടമയിൽ നിന്നും 10,000 രൂപ പിഴ ഈടാക്കി.

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിൽപ്പനയും ഉപയോഗവും തടയുന്നതിനായി പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അറിയിച്ചു.

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി.പി., സ്‌ക്വാഡ് അംഗങ്ങളായ ജിഷ്ണുരാജ് എം., ദിബിൽ സി.കെ., ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ നീതു രവി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391215/madayi-banned-plastic-carry-bags-seized-fine)