---
title: "തണൽ തളിപ്പറമ്പ “ചായത്തക്കാരം” ചായ സൽക്കാരത്തിന് സ്വാഗത സംഘം രൂപീകരിച്ചു; ലോഗോ പ്രകാശനം ചെയ്തു"
english_title: "Thanal Taliparamba Chayathakkaram Tea Reception Welcome Committee Logo Release"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391128/thanal-taliparamba-chayathakkaram-welcome-committee"
published_at: "2026-11-11T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af40335ee23f_1000987245.jpg"
keywords: ["Thanal Taliparamba", "Chayathakkaram", "Santhosh Keezhattoor", "Taliparamba"]
---

# തണൽ തളിപ്പറമ്പ “ചായത്തക്കാരം” ചായ സൽക്കാരത്തിന് സ്വാഗത സംഘം രൂപീകരിച്ചു; ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ്:** തണൽ തളിപ്പറമ്പ ഡിസംബർ മാസത്തിൽ നടക്കുന്ന ചായ സൽക്കാരം വിജയിപ്പിക്കുന്നതിന് സ്വാഗത സംഘം രൂപീകരിച്ചു.

## Article Content

**തളിപ്പറമ്പ്:** തണൽ തളിപ്പറമ്പ ഡിസംബർ മാസത്തിൽ നടക്കുന്ന ചായ സൽക്കാരം വിജയിപ്പിക്കുന്നതിന് സ്വാഗത സംഘം രൂപീകരിച്ചു.

തണൽ തളിപ്പറമ്പ പ്രസിഡന്റ് എസ്.പി. അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമാ നടൻ സന്തോഷ് കീഴാറ്റൂർ ലോഗോ പ്രകാശനം ചെയ്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇല്യാസ് തണൽ മുഖ്യ പ്രഭാഷണം നടത്തി.

തണൽ ജനറൽ സെക്രട്ടറി കെ.വി.ടി. മുഹമ്മദ് കുഞ്ഞി, കെ.പി.സി. ഹാരിസ്, വി. ജയരാജ് പി.സി., മനോഹരൻ എം.കെ., ശ്രീധരൻ സി.സി., സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

> ഡിസംബർ മാസത്തിൽ നടത്തുന്ന ചായ സൽക്കാരത്തിന് “ചായത്തക്കാരം” എന്ന് നാമകരണം ചെയ്തു.

ചടങ്ങിൽ പ്രോഗ്രാം കൺവീനർ റിയാസ് കെ.എസ്. സ്വാഗതവും ട്രഷറർ വി. നൗഷാദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391128/thanal-taliparamba-chayathakkaram-welcome-committee)