---
title: "കോരൻ പീടിക ടർഫ് കൂട്ടായ്മ പകർന്നുനൽകിയത് സ്നേഹത്തിന്റെ കാരുണ്യ ഹസ്തം"
english_title: "Koranpeedika Turf Friends Donate 80000 For Nisar Treatment"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391124/koranpeedika-turf-friends-80000-nisar-treatment-help"
published_at: "2026-11-11T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af4013e78ec7_1000987210.jpg"
keywords: ["Koranpeedika", "Turf", "Nisar", "Treatment Help", "Thiruvattoor"]
---

# കോരൻ പീടിക ടർഫ് കൂട്ടായ്മ പകർന്നുനൽകിയത് സ്നേഹത്തിന്റെ കാരുണ്യ ഹസ്തം

> **Lead Summary:** **തിരുവട്ടൂർ: **കാൽപന്ത് കളിയിൽ വിരിഞ്ഞ സൗഹൃദം. സോളാർ ഫിറ്റിങ്ങിനിടയിൽ അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന തിരുവട്ടൂരിലെ സി.ടി. നിസാറിനൊപ്പം കോരൻ പീടിക ടർഫിൽ ഒന്നിച്ച് കളിച്ച കൂട്ടുകാർ പകർന്നുനൽകിയത് കാരുണ്യത്തിന്റെ സ്നേഹഹസ്തം.

## Article Content

**തിരുവട്ടൂർ: **കാൽപന്ത് കളിയിൽ വിരിഞ്ഞ സൗഹൃദം. സോളാർ ഫിറ്റിങ്ങിനിടയിൽ അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന തിരുവട്ടൂരിലെ സി.ടി. നിസാറിനൊപ്പം കോരൻ പീടിക ടർഫിൽ ഒന്നിച്ച് കളിച്ച കൂട്ടുകാർ പകർന്നുനൽകിയത് കാരുണ്യത്തിന്റെ സ്നേഹഹസ്തം.

സുഹൃത്തിനെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് ചികിത്സക്കായി രൂപീകരിച്ച സഹായ കമ്മിറ്റിക്ക് കൂട്ടുകാർ 80,000 രൂപ കൈമാറി. ചെയർമാൻ ഇബ്രാഹിം കുട്ടി തിരുവട്ടൂരിന് അനസ് പരിയാരം തുക കൈമാറി.

ചടങ്ങിൽ ജവാദ് അരിപാമ്പ്ര, ഉമർ അരിപാമ്പ്ര, ഹാറൂൻ തിരുവട്ടൂർ, നാസർ ടി.കെ എന്നിവർ സംബന്ധിച്ചു.

മാതൃകാപരമായ സ്നേഹത്തിന്റെ ഈ ചേർത്തുപിടിക്കൽ ഏറെ അഭിനന്ദനം അർഹിക്കുന്നതായും എല്ലാവർക്കും നിസാർ ചികിത്സാ കമ്മിറ്റിയുടെ നന്ദിയും കടപ്പാടും ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391124/koranpeedika-turf-friends-80000-nisar-treatment-help)