---
title: "CITU വടക്കൻ മേഖല ജാഥക്ക് ചട്ടുകപ്പാറയിൽ സ്വീകരണം; സംഘാടക സമിതി രൂപീകരിച്ചു"
english_title: "CITU Northern Region Jatha Chattukappara Reception Organising Committee Formed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391111/citu-northern-jatha-chattukappara-reception-committee"
published_at: "2026-11-11T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af3eb33e8b20_1000986729.jpg"
keywords: ["CITU", "Chattukappara", "Jatha", "Occupy Delhi", "Labour Code"]
---

# CITU വടക്കൻ മേഖല ജാഥക്ക് ചട്ടുകപ്പാറയിൽ സ്വീകരണം; സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മിനിമം വേതനം 42000 രൂപയായി പ്രഖ്യാപിക്കുക, എല്ലാ കരാർ തൊഴിലാളികളേയും സ്ഥിരപ്പെടുത്തുക, തുല്യ ജോലിക്ക് തുല്യ വേതനം, ട്രേഡ് യൂണിയൻ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു കൊണ്ട് CITU ഓക്യുപൈ ഡൽഹി 2026 ഡിസംബർ 1, 2 തീയതികളിൽ ലക്ഷങ്ങൾ അണിനിരക്കുന്നു.

## Article Content

**ചട്ടുകപ്പാറ: **തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മിനിമം വേതനം 42000 രൂപയായി പ്രഖ്യാപിക്കുക, എല്ലാ കരാർ തൊഴിലാളികളേയും സ്ഥിരപ്പെടുത്തുക, തുല്യ ജോലിക്ക് തുല്യ വേതനം, ട്രേഡ് യൂണിയൻ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു കൊണ്ട് CITU ഓക്യുപൈ ഡൽഹി 2026 ഡിസംബർ 1, 2 തീയതികളിൽ ലക്ഷങ്ങൾ അണിനിരക്കുന്നു.

സമരത്തിന്റെ പ്രചരണാർത്ഥം CITU ജില്ലാ ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ലീഡറായിട്ടുള്ള വടക്കൻ മേഖല ജാഥ നവംബർ 21 ന് രാവിലെ 9.30 ന് ചട്ടുകപ്പാറയിൽ എത്തിച്ചേരും. സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു.

കെ. നാണു ഉദ്ഘാടനം ചെയ്തു. ആർ.വി. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ. പ്രകാശൻ, കെ. പ്രിയേഷ് കുമാർ, കുതിരയോടൻ രാജൻ എന്നിവർ സംസാരിച്ചു. കെ. രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.

*ഭാരവാഹികൾ*

- *ചെയർമാൻ:* ആർ.വി. രാമകൃഷ്ണൻ

- *വൈസ് ചെയർമാൻ:* കെ.വി. പ്രതീഷ്

- *കൺവീനർ:* കെ. രാമചന്ദ്രൻ

- *ജോ. കൺവീനർ:* ഒ. പ്രവീൺ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391111/citu-northern-jatha-chattukappara-reception-committee)