---
title: "നാളെ അർധരാത്രി മുതൽ ടാക്സികൾ ലഭിക്കില്ല; നവംബർ 12 ന് സംസ്ഥാനവ്യാപക ഓട്ടോ-ടാക്സി പണിമുടക്ക്"
english_title: "Kerala Auto Taxi Strike November 12 Statewide 24 Hour Strike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391053/kerala-auto-taxi-strike-november-12-statewide"
published_at: "2026-11-10T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af31f3cc9ea2_1000986178.jpg"
keywords: ["Auto Taxi Strike", "November 12", "Joint Trade Union", "Auto Fare Hike"]
---

# നാളെ അർധരാത്രി മുതൽ ടാക്സികൾ ലഭിക്കില്ല; നവംബർ 12 ന് സംസ്ഥാനവ്യാപക ഓട്ടോ-ടാക്സി പണിമുടക്ക്

> **Lead Summary:** **തിരുവനന്തപുരം: **സംയുക്ത തൊഴിലാളി യൂണിയൻ ആഹ്വാനം ചെയ്ത സംസ്ഥാനവ്യാപക ഓട്ടോ-ടാക്സി പണിമുടക്ക് നവംബർ 12 വ്യാഴാഴ്ച നടക്കും. നാളെ (നവംബർ 11, ബുധനാഴ്ച) അർധരാത്രിയാണ് പണിമുടക്ക് ആരംഭിക്കുക. 24 മണിക്കൂർ പണിമുടക്ക് നടത്തുമെന്നാണ് സംയുക്ത തൊഴിലാളി യൂണിയൻ അറിയിച്ചിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **സംയുക്ത തൊഴിലാളി യൂണിയൻ ആഹ്വാനം ചെയ്ത സംസ്ഥാനവ്യാപക ഓട്ടോ-ടാക്സി പണിമുടക്ക് നവംബർ 12 വ്യാഴാഴ്ച നടക്കും. നാളെ (നവംബർ 11, ബുധനാഴ്ച) അർധരാത്രിയാണ് പണിമുടക്ക് ആരംഭിക്കുക. 24 മണിക്കൂർ പണിമുടക്ക് നടത്തുമെന്നാണ് സംയുക്ത തൊഴിലാളി യൂണിയൻ അറിയിച്ചിരിക്കുന്നത്.

ഓട്ടോ-ടാക്സി നിരക്കുകൾ പുതുക്കി നിശ്ചയിക്കണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

ഓട്ടോയുടെ മിനിമം നിരക്ക് 30 രൂപയിൽ നിന്ന് 50 രൂപയായി ഉയർത്തണമെന്നാണ് പ്രധാന ആവശ്യം. നാല് വർഷം മുമ്പാണ് അവസാനമായി ഓട്ടോ-ടാക്സി നിരക്കുകൾ വർധിപ്പിച്ചത്. അതിനുശേഷം 16 തവണ ഇന്ധനവില വർധിച്ചെന്നും ഇൻഷുറൻസ് പ്രീമിയം, നികുതി, വാഹനങ്ങളുടെ പരിശോധനാ ഫീസ് എന്നിവ ഉയർന്നെന്നും തൊഴിലാളി സംഘടനകൾ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391053/kerala-auto-taxi-strike-november-12-statewide)