---
title: "ജൻ ഇന്ത്യ മൂവ്മെന്റ് പദയാത്ര; പരിയാരത്ത് സംഘാടക സമിതി രൂപീകരിച്ചു"
english_title: "Pariyaram Jan India Movement Padayatra Organizing Committee Formed Youth Congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391036/pariyaram-jan-india-movement-padayatra-organizing-committee"
published_at: "2026-11-10T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af2ff8ea5ba9_1000985796.jpg"
keywords: ["Pariyaram", "Youth Congress", "Jan India Movement", "OJ Janish", "Padayatra"]
---

# ജൻ ഇന്ത്യ മൂവ്മെന്റ് പദയാത്ര; പരിയാരത്ത് സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** **പരിയാരം: **യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വ. ഒ.ജെ. ജനീഷ് നയിക്കുന്ന ജൻ ഇന്ത്യ മൂവ്മെന്റ് പദയാത്ര വിജയിപ്പിക്കാൻ 300 പേരെ പങ്കെടുപ്പിക്കാൻ പരിയാരം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത സംഘാടക സമിതി രൂപീകരണ യോഗത്തിൽ തീരുമാനിച്ചു.

## Article Content

**പരിയാരം: **യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വ. ഒ.ജെ. ജനീഷ് നയിക്കുന്ന ജൻ ഇന്ത്യ മൂവ്മെന്റ് പദയാത്ര വിജയിപ്പിക്കാൻ 300 പേരെ പങ്കെടുപ്പിക്കാൻ പരിയാരം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത സംഘാടക സമിതി രൂപീകരണ യോഗത്തിൽ തീരുമാനിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി. രാഹുൽ യോഗം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ.വി. സുരാഗ് അധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് അമൽ കുറ്റ്യാട്ടൂർ, ഡി.സി.സി സെക്രട്ടറി ഇ.ടി. രാജീവൻ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി.വി. സജീവൻ, കെ.എസ്.യു ജില്ലാ സെക്രട്ടറി അഡ്വ. സൂരജ് പരിയാരം, പി.വി. രാമചന്ദ്രൻ, വി. ജാനകി, സി.എം. ആൻറണി മൈക്കിൾ, ബിന്ദു വിനോയ്, ജെയ്സൺ പരിയാരം, സജിൻ വി, വിവിസി ബാലൻ, ഇ.ടി. ഹരീഷ്, പ്രജിത് റോഷൻ, പി.സി. അബു താഹിർ എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി പി.വി. സജീവൻ ചെയർമാൻ, കെ.വി. സുരാഗ് കൺവീനർ എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391036/pariyaram-jan-india-movement-padayatra-organizing-committee)