---
title: "കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ദുബായിലേക്ക് കടന്നു; യുവതിക്കും യുവാവിനുമെതിരെ കേസ്"
english_title: "Taliparamba Woman Left Child Fled Dubai With Lover Case Filed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391015/taliparamba-woman-child-abandoned-dubai-lover-case"
published_at: "2026-11-10T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af2e664cc56e_1000028032.jpg"
keywords: ["Taliparamba", "Child Abandoned", "Dubai", "Elopement", "Police Case"]
---

# കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ദുബായിലേക്ക് കടന്നു; യുവതിക്കും യുവാവിനുമെതിരെ കേസ്

> **Lead Summary:** *തളിപ്പറമ്പ്:* കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം വിദേശത്തേക്ക് കടന്ന യുവതിക്കും യുവാവിനുമെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

*തളിപ്പറമ്പ്:* കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം വിദേശത്തേക്ക് കടന്ന യുവതിക്കും യുവാവിനുമെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തളിപ്പറമ്പ് മദ്രസക്ക് സമീപത്തെ കെ ടി സഫ്രീന(27), കപ്പാലം സർവീസ് സ്റ്റേഷൻ റോഡിലെ റിയാസ്(35) എന്നിവരാണ് പ്രതികൾ. ഭർത്താവ് മന്ന ഫാറൂഖ് നഗർ അൽ ഫർമാസ് വീട്ടിൽ സി പി യു അഫ്നാസിന്റെ പരാതിയിലാണ് കേസ്.

2017-ൽ വിവാഹിതരായ ദമ്പതികൾക്ക് ഒരു കുഞ്ഞുണ്ട്. ഭർത്താവ് വിദേശത്ത് നിന്ന് നാട്ടിലെത്തിയ സമയത്താണ് യുവതി കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ദുബായിലേക്ക് പോയതെന്നാണ് പരാതി.

കഴിഞ്ഞ ഓഗസ്റ്റ് 21-നായിരുന്നു സംഭവം. അഭിഭാഷകൻ മുഖേന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391015/taliparamba-woman-child-abandoned-dubai-lover-case)