---
title: "പൾസ് പോളിയോ പ്രതിരോധം 22ന്; ജില്ലയിൽ 1,35,142 കുട്ടികൾക്ക് തുള്ളിമരുന്ന്"
english_title: "Pulse Polio Immunization November 22 Kannur 135142 Children Vaccination"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390966/pulse-polio-immunization-november-22-kannur-children"
published_at: "2026-11-10T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af29fca90ac3_1000984845.jpg"
keywords: ["Pulse Polio", "Kannur", "Immunization", "Polio Drops", "Vaccination"]
---

# പൾസ് പോളിയോ പ്രതിരോധം 22ന്; ജില്ലയിൽ 1,35,142 കുട്ടികൾക്ക് തുള്ളിമരുന്ന്

> **Lead Summary:** **കണ്ണൂർ: **പൾസ് പോളിയോ ഇമ്യൂണൈസേഷൻ ഭാഗമായി നവംബർ 22ന് ജില്ലയിൽ അഞ്ച് വയസിന് താഴെയുള്ള 1,35,142 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകും.

## Article Content

**കണ്ണൂർ: **പൾസ് പോളിയോ ഇമ്യൂണൈസേഷൻ ഭാഗമായി നവംബർ 22ന് ജില്ലയിൽ അഞ്ച് വയസിന് താഴെയുള്ള 1,35,142 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകും.

1,655 അതിഥിത്തൊഴിലാളി കുട്ടികൾക്ക് തുള്ളിമരുന്ന് നൽകുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങളും ഒരുക്കും. ഇതിനായി ജില്ലയിൽ 1,586 വാക്സിനേഷൻ ബൂത്തുകൾ പ്രവർത്തിക്കും.

കൂടാതെ 42 ട്രാൻസിറ്റ് ബൂത്തുകളും 127 മൊബൈൽ ബൂത്തുകളും സജ്ജീകരിക്കും. ബൂത്തുകൾ വഴി വാക്സിൻ സ്വീകരിക്കാത്ത കുട്ടികൾക്ക് വീടുകളിലെത്തി തുള്ളിമരുന്ന് നൽകാനായി 4,137 ഹൗസ് ടു ഹൗസ് വളന്റിയർമാരെയും നിയോഗിച്ചിട്ടുണ്ട്.

കൂടാതെ പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി 519 സൂപ്പർവൈസർമാരും 3,465 ബൂത്ത് വളന്റിയർമാരും കാമ്പയിനിൽ പങ്കാളിയാകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390966/pulse-polio-immunization-november-22-kannur-children)