---
title: "എം.വി. ആറിനെ അനുസ്മരിച്ച് പരിയാരം മെഡിക്കൽ കോളേജിൽ എൻ.ജി.ഒ. അസോസിയേഷൻ"
english_title: "MV Raghavan Remembrance Pariyaram Medical College NGO Association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390965/mv-raghavan-remembrance-pariyaram-medical-college-ngo-association"
published_at: "2026-11-10T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af29ea91ad51_1000983889.jpg"
keywords: ["MV Raghavan", "Pariyaram Medical College", "NGO Association", "Remembrance"]
---

# എം.വി. ആറിനെ അനുസ്മരിച്ച് പരിയാരം മെഡിക്കൽ കോളേജിൽ എൻ.ജി.ഒ. അസോസിയേഷൻ

> **Lead Summary:** **പരിയാരം: **എം.വി. ആറിന്റെ 12-ാം ചരമവാർഷികത്തോടനുബന്ധിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് എൻ.ജി.ഒ. അസോസിയേഷൻ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു.

## Article Content

**പരിയാരം: **എം.വി. ആറിന്റെ 12-ാം ചരമവാർഷികത്തോടനുബന്ധിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് എൻ.ജി.ഒ. അസോസിയേഷൻ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു.

ചടങ്ങിൽ ബ്രാഞ്ച് പ്രസിഡന്റ് യു.കെ. മനോഹരൻ അധ്യക്ഷത വഹിച്ചു. ഡോ. കെ.പി. മനോജ് കുമാർ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി ടി.വി. ഷാജി, വി.വി. മധുസൂദനൻ, ഒ.വി. സീന, കെ. ശാലിനി, എൻ.എം. ജയശ്രീ, സജിത്ത് കുമാർ, കെ.വി. ദിലീപ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390965/mv-raghavan-remembrance-pariyaram-medical-college-ngo-association)