---
title: "തളിപ്പറമ്പിൽ യുവാവിനെ തടഞ്ഞുവെച്ച് മർദിച്ചു, ഫോൺ തകർത്തു; നാല് പേർക്കെതിരെ കേസ്"
english_title: "Taliparamba Youth Assaulted Phone Damaged Case Against Four"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390687/taliparamba-youth-assaulted-phone-damaged-case-four-accused"
published_at: "2026-11-07T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aef39b059a26_1000980098.jpg"
keywords: ["Taliparamba Police", "Assault Case", "Kannur Rural", "FIR 1001 2026", "Youth Attacked"]
---

# തളിപ്പറമ്പിൽ യുവാവിനെ തടഞ്ഞുവെച്ച് മർദിച്ചു, ഫോൺ തകർത്തു; നാല് പേർക്കെതിരെ കേസ്

> **Lead Summary:** തളിപ്പറമ്പ്:* തളിപ്പറമ്പിൽ യുവാവിനെ തടഞ്ഞുവെച്ച് മർദിച്ച് ഫോൺ തകർത്ത സംഭവത്തിൽ നാല് പേർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.

## Article Content

തളിപ്പറമ്പ്:* തളിപ്പറമ്പിൽ യുവാവിനെ തടഞ്ഞുവെച്ച് മർദിച്ച് ഫോൺ തകർത്ത സംഭവത്തിൽ നാല് പേർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.

തൃശൂർ നെടുപുഴ പനമുക്ക് ചിറയത്ത് ഹൗസിൽ അരുൺ സി. തോമസ് (32) നൽകിയ പരാതിയിലാണ് കേസ്.

2026 ഒക്ടോബർ 18ന് രാത്രി 9 മണിയോടെ തളിപ്പറമ്പ് തമ്പുരാൻ നഗർ എന്ന സ്ഥലത്ത് വെച്ചാണ് സംഭവം. പരാതിക്കാരൻ താമസിച്ചു വരുന്ന മുറിയിൽ വെച്ച് ഷ്യാം, നന്ദകുമാർ, വിശാൽ, മറ്റു കണ്ടാൽ അറിയാവുന്ന നാല് പേർ ചേർന്ന് അരുൺ തോമസിനെ തടഞ്ഞുവെച്ച് അടിച്ചു പരിക്കേൽപ്പിക്കുകയും കയ്യിലുള്ള ഫോൺ പിടിച്ചു വലിച്ച് ഡിസ്പ്ലേ പൊട്ടിയതിൽ 25,000 രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്.

അതേ ദിവസം രാത്രി 8.25ന് തളിപ്പറമ്പ് വസുദേവപുരം അമ്പലത്തിന് സമീപത്തെ കുളത്തിനടുത്ത് നിൽക്കുന്നതുമായുണ്ടായ സംസാരമാണ് സംഭവത്തിന് കാരണമെന്നും പരാതിയിൽ പറയുന്നു. തളിപ്പറമ്പ് പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390687/taliparamba-youth-assaulted-phone-damaged-case-four-accused)