---
title: "ഓട്ടോറിക്ഷ പണിമുടക്ക് മാറ്റി"
english_title: "Kannur Auto Strike Postponed Joint Trade Union Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390672/kannur-auto-strike-postponed"
published_at: "2026-11-07T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aef25e1994bc_1000979903.jpg"
keywords: ["Auto Strike", "Auto Rickshaw", "Trade Union", "INTUC", "BMS", "STU", "FITU", "AKSATU", "HMS"]
---

# ഓട്ടോറിക്ഷ പണിമുടക്ക് മാറ്റി

> **Lead Summary:** കണ്ണൂർ: നിയമവിരുദ്ധമായി കണ്ണൂർ ടൗണിൽ സർവീസ് നടത്തുന്ന ഓട്ടോകൾക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സംയുക്ത ഓട്ടോറിക്ഷ ട്രേഡ് യൂണിയൻ സമിതി പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് മാറ്റിവെച്ചു.

## Article Content

കണ്ണൂർ: നിയമവിരുദ്ധമായി കണ്ണൂർ ടൗണിൽ സർവീസ് നടത്തുന്ന ഓട്ടോകൾക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സംയുക്ത ഓട്ടോറിക്ഷ ട്രേഡ് യൂണിയൻ സമിതി പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് മാറ്റിവെച്ചു.

INTUC, BMS, STU, FITU, AKSATU, HMS എന്നീ സംഘടനകൾ ചേർന്ന് ഈ മാസം 10ന് ഓട്ടോ പണിമുടക്ക് നടത്താനായിരുന്നു തീരുമാനം.

നിയമവിരുദ്ധ ഓട്ടോ പാർക്കിങ്ങിനും സർവീസിനുമെതിരെ നടപടി തുടങ്ങിയ സാഹചര്യത്തിലാണ് പണിമുടക്ക് മാറ്റിയതെന്ന് കൺവീനർ എൻ. ലക്ഷ്മണൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390672/kannur-auto-strike-postponed)