---
title: "സിബിഎസ്ഇ 10, 12 പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ഫെബ്രുവരി 16 മുതൽ പരീക്ഷ"
english_title: "CBSE Class 10 12 Board Exam Dates 2027 Announced February 16"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390643/cbse-class-10-12-board-exam-dates-2027"
published_at: "2026-11-07T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeef09734b98_1000979290.jpg"
keywords: ["CBSE", "CBSE Exam 2027", "Class 10 Exam", "Class 12 Exam", "Board Exam Date", "Delhi", "Practical Exam"]
---

# സിബിഎസ്ഇ 10, 12 പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ഫെബ്രുവരി 16 മുതൽ പരീക്ഷ

> **Lead Summary:** *ദില്ലി:* സിബിഎസ്ഇ 10, 12 ക്ലാസുകളുടെ ബോർഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2027 ഫെബ്രുവരി 16 മുതൽ പരീക്ഷ ആരംഭിക്കും.

## Article Content

*ദില്ലി:* സിബിഎസ്ഇ 10, 12 ക്ലാസുകളുടെ ബോർഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2027 ഫെബ്രുവരി 16 മുതൽ പരീക്ഷ ആരംഭിക്കും.

ഫെബ്രുവരി 16ന് ആരംഭിക്കുന്ന പത്താം ക്ലാസ് പരീക്ഷ മാർച്ച് 9ന് പൂർത്തിയാകും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രിൽ 9 വരെ നീളും.

നേരത്തെ, 10, 12 ക്ലാസുകളുടെ പ്രാക്ടിക്കൽ പരീക്ഷാ തീയതികളും സിബിഎസ്ഇ പ്രഖ്യാപിച്ചിരുന്നു. ജനുവരി 1 മുതൽ ഫെബ്രുവരി 13 വരെ പ്രാക്ടിക്കൽ പരീക്ഷ നടക്കും. ശൈത്യകാലം രൂക്ഷമായ പ്രദേശങ്ങളിലെ സ്കൂളുകളിൽ 2026 നവംബർ 9 മുതൽ ഡിസംബർ 19 വരെ പ്രാക്ടിക്കൽ പരീക്ഷ നടക്കും.

പത്താം ക്ലാസ് പരീക്ഷയ്ക്കായി 26.5 ലക്ഷത്തിലധികം വിദ്യാർത്ഥികളും പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കായി 19.8 ലക്ഷത്തിലധികം വിദ്യാർത്ഥികളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാവിലെ 10.30നാണ് 10, 12 ക്ലാസുകളുടെ പരീക്ഷകൾ ആരംഭിക്കുക.

പത്താം ക്ലാസ് പരീക്ഷയുടെ ആദ്യ ദിനമായ 16ന് പെയിന്റിങ് ആണ് വിഷയം. 17ന് മാത്തമാറ്റിക്സ് പരീക്ഷ നടക്കും. പ്രധാന വിഷയങ്ങളായ സയൻസ്, ഇംഗ്ലീഷ്, സോഷ്യൽ സയൻസ് എന്നിവയുടെ പരീക്ഷകൾ ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390643/cbse-class-10-12-board-exam-dates-2027)