---
title: "തളിപ്പറമ്പിന്റെ വികസന സ്വപ്നങ്ങൾക്ക് പുതിയ ദിശാബോധം, ഇൻവെസ്റ്റ്മെന്റ് & ഇന്നൊവേഷൻ മീറ്റ് 2027, സംഘാടക സമിതി രൂപീകരണ യോഗം നവംബർ 9 ന്"
english_title: "Taliparamba Investment Innovation Meet 2027 Organizing Committee Meeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390611/taliparamba-investment-innovation-meet-2027-meeting"
published_at: "2026-11-07T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeec2862ad06_1000978119.jpg"
keywords: ["Taliparamba", "Investment Meet", "Innovation Meet 2027", "Business", "Entrepreneurs", "Development"]
---

# തളിപ്പറമ്പിന്റെ വികസന സ്വപ്നങ്ങൾക്ക് പുതിയ ദിശാബോധം, ഇൻവെസ്റ്റ്മെന്റ് & ഇന്നൊവേഷൻ മീറ്റ് 2027, സംഘാടക സമിതി രൂപീകരണ യോഗം നവംബർ 9 ന്

> **Lead Summary:** *തളിപ്പറമ്പ്:* നമ്മുടെ നാടിന്റെ വ്യവസായ-നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തി വികസനത്തിന്റെ പുതിയ അധ്യായം തുറക്കുന്നതിനായി തളിപ്പറമ്പ് ഇൻവെസ്റ്റ്മെന്റ് & ഇന്നൊവേഷൻ മീറ്റ് – 2027 സംഘടിപ്പിക്കുകയാണ്.

## Article Content

*തളിപ്പറമ്പ്:* നമ്മുടെ നാടിന്റെ വ്യവസായ-നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തി വികസനത്തിന്റെ പുതിയ അധ്യായം തുറക്കുന്നതിനായി തളിപ്പറമ്പ് ഇൻവെസ്റ്റ്മെന്റ് & ഇന്നൊവേഷൻ മീറ്റ് – 2027 സംഘടിപ്പിക്കുകയാണ്.

ഇതിന്റെ ഭാഗമായി സംഘടക സമിതി രൂപീകരണ യോഗം നവംബർ 9 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും.

നാടിന്റെ വികസനത്തിന് പുതിയ ആശയങ്ങളും നിക്ഷേപങ്ങളും സംരംഭങ്ങളും അനിവാര്യമാണ്. തളിപ്പറമ്പിന്റെ വ്യവസായ-നിക്ഷേപ സ്വപ്നങ്ങൾക്ക് ചിറകുനൽകുന്ന ഈ മഹാസംഗമത്തിൽ സംരംഭകരുടെയും നിക്ഷേപകരുടെയും വിവിധ മേഖലകളിലെ വിദഗ്ധരുടെയും സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

നാടിന്റെ വികസനത്തിനായി നമുക്ക് ഒരുമിച്ച് കൈകോർക്കാം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390611/taliparamba-investment-innovation-meet-2027-meeting)