---
title: "SKSSF മസ്ക്കറ്റ് കണ്ണൂർ ജില്ലാ അവാർഡ് കൊയ്യോട് ഉമർ ഉസ്താദിന്"
english_title: "SKSSF Muscat Kannur District Award Koyyod Umar Usthad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390520/skssf-muscat-kannur-district-award-koyyod-umar-usthad"
published_at: "2026-11-06T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aedd1ec58780_1000977473.jpg"
keywords: ["SKSSF", "Muscat", "Kannur", "Koyyod Umar Usthad", "Samastha", "Oman", "Adaravode Oman"]
---

# SKSSF മസ്ക്കറ്റ് കണ്ണൂർ ജില്ലാ അവാർഡ് കൊയ്യോട് ഉമർ ഉസ്താദിന്

> **Lead Summary:** *മസ്ക്കറ്റ്:* SKSSF മസ്ക്കറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ജില്ലാ അവാർഡ് സമസ്ത ജനറൽ സെക്രട്ടറി ശൈഖുനാ കൊയ്യോട് ഉമർ ഉസ്താദിന് നൽകും.

## Article Content

*മസ്ക്കറ്റ്:* SKSSF മസ്ക്കറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ജില്ലാ അവാർഡ് സമസ്ത ജനറൽ സെക്രട്ടറി ശൈഖുനാ കൊയ്യോട് ഉമർ ഉസ്താദിന് നൽകും.

> പ്രശസ്തി പത്രവും ക്യാഷ് അവാർഡും അടങ്ങുന്നതാണ് അവാർഡ്. നവംബർ 13-ന് അൽക്വിയറിൽ വെച്ച് നടക്കുന്ന "ആദരവോടെ ഒമാൻ" എന്ന എസ്ഐസി പ്രോഗ്രാമിൽ വെച്ച് അവാർഡ് കൈമാറുമെന്ന് ഭാരവാഹികൾ യോഗത്തിൽ അറിയിച്ചു.

യോഗം പ്രസിഡന്റ് അബൂബക്കർ ഫൈസിയുടെ അധ്യക്ഷതയിൽ ചീഫ് കോ-ഓർഡിനേറ്റർ അബ്ദുൾ ഷുക്കൂർ ഹാജി സഹം ഉദ്ഘാടനം ചെയ്തു.

ഭാരവാഹികളായ സിദ്ധീഖ് ബറക, ഹാരിസ് ദാരിമി, സുബൈർ ഫൈസി, ശംസുദ്ധീൻ ബാഖവി, സക്കരിയ ഹാജി, ഷഫീഖ് കസബ്, റജീൽ, സിദ്ധീഖ് കൂടാളി, യഹിയ, സ്വാലിഹ്, അക്തർ അലി, അബ്ദുൾ അസീസ്, അബ്ദുൾ ഗഫൂർ, സ്വാദിഖ്, റമീസ്, ഷഹീർ എന്നിവർ സംബന്ധിച്ചു.

മുഹമ്മദ് ബയാനി സ്വാഗതവും നൗഫൽ ചിറ്റാരിപ്പറമ്പ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390520/skssf-muscat-kannur-district-award-koyyod-umar-usthad)